തിരുവനന്തപുരം: തമിഴ്താരം വിജയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തെത്തിയപ്പോൾ വമ്പൻ സ്വീകരണമാണ് ആരാധകരൊരുക്കിയത്. ‘ദി ഗോട്ട്’ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനായിട്ടാണ് താരം തിരുവനന്തപുരത്ത് എത്തിയത്. ഒരുപാട് ആരാധകരാണ് താരത്തെ കാണാനായി വിമാനത്താവളത്തിലും ഷൂട്ടിംഗ് പരിസരങ്ങളിലും എത്തിയത്. വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെങ്കിലും വളരെ പണിപെട്ടാണ് വിജയ്യുടെ കാര്‍ മുന്നോട്ട് എടുക്കാനായത്.
ഇതിനിടെ താരത്തിന്റെ കാറിന് കേടുപാടുകളും സംഭവിച്ചു. കാറിന്റെ ചില്ല് തകര്‍ന്ന് ക്യാബിന് ഉള്ളിലേക്ക് വീണിട്ടുണ്ട്. ഡോര്‍ അടക്കം ചളുങ്ങിയിട്ടുമുണ്ട്. വിജയ്യുടെ കാറിനെ ഫോളോ ചെയ്ത് ടൂവീലറുകളില്‍ ആരാധകര്‍ എത്തിയിരുന്നു. കാറിന്റെ എല്ലാ ഭാഗത്ത് നിന്നും വന്ന ആരാധകരോടും മുന്നോട്ട് നോക്കി ശ്രദ്ധയോടെ ഓടിക്ക് എന്ന് വിജയ് നിര്‍ദേശിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആകുന്നത്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ൽ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന സൂചന നേരത്തേ പുറത്തുവന്നിരുന്നു. ‘ഗോട്ട്’ ഒരു ടൈംട്രാവൽ ചിത്രമാണെന്നും സൂചനകളുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് ശ്രീലങ്കയിൽ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. അവസാന നിമിഷമാണ് തിരുവനന്തപുരത്തേക്കു മാറ്റിയത്. ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളാകും ലൊക്കേഷൻ. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
அந்த மனசு இருக்கே தலைவா @actorvijay ?????#KeralaWelcomesThalapathy #TheGOATatKerala pic.twitter.com/uq5nayRiz3
— Thalapathy Nandha (@Ghilli_Nandha) March 18, 2024
Post Your Comments