
എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥിയായി നടനും സംവിധായകനുമായ മേജർ രവി എത്തുമെന്ന് റിപ്പോർട്ട്. സ്ഥാനാർത്ഥിയാകുന്നതിനോട് പാർട്ടി നേതൃത്വം സമ്മതം ചോദിച്ചുവെന്നും താൻ സമ്മതം അറിയിച്ചുവെന്നും മേജർ രവി പറഞ്ഞതായി ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു.
read also: ചരിത്രം! മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയത് 50 കോടി, 200 കോടിക്കരികെ !
തൃശൂരിൽ സുരേഷ് ഗോപിയാണ് മത്സരാർത്ഥി. എറണാകുളം, കൊല്ലം, ആലത്തൂർ,വയനാട് മണ്ഡലങ്ങളില്‍ സ്ഥനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചിട്ടില്ല. ഇന്നോ നാളെയോ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവരുമെന്നാണ് പ്രതീക്ഷ.
കൊല്ലത്ത് കുമ്മനം രാജശേഖരനും പാർട്ടി ജില്ലാ സെക്രട്ടറി ബി ബി ഗോപകുമാറും സ്ഥാനാർഥി പട്ടികയിൽ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ആലത്തൂരില്‍ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പല്‍ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നുണ്ട്.
Post Your Comments