
സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു തെലുങ്ക് സംവിധായകനും മുൻ ബാലതാരവുമായ സൂര്യകിരണിന്റേ വിയോഗം. നടി സുജിതയുടെ സഹോദരൻ കൂടിയാണ് സൂര്യ കിരൺ. സഹോദരന്റെ വേർപാടില്‍ താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. സൂര്യകിരണ്‍ സഹോദരൻ മാത്രമല്ല, ജീവിതത്തില്‍ അച്ഛനും നായകനുമായിരുന്നു. സുജിത പറഞ്ഞു.
‘ചേട്ടന് ആത്മാവിന് നിത്യശാന്തി നേരുന്നു. സഹോദരൻ മാത്രമല്ല, അച്ഛനും നായകനുമായിരുന്നു. ചേട്ടന്റെ കഴിവിലും വാക്കുകളിലും അഭിമാനിക്കുന്നു. പല നിലകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം എത്തി. പുനർജന്മം സത്യമാണെങ്കില്‍ ചേട്ടന്റെ എല്ലാ സ്വപ്നങ്ങളും നേട്ടങ്ങളും വീണ്ടും നടക്കട്ടെ ‘- എന്ന് സുജിത ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു. സൂര്യ കിരണിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ഈ കുറിപ്പും പങ്കുവെച്ചത്.
read also: ഇങ്ങനൊരു അപമാനം ആദ്യമായാണ്: പ്രതികരിച്ച് ജാസി ഗിഫ്റ്റ്
മാർച്ച് 11നാണ് മഞ്ഞപ്പിത്തം ബാധിച്ച് സൂര്യ കിരണ്‍ മരിക്കുന്നത്. നടി കാവേരിയുടെ മുൻ ഭർത്താവാണ് സൂര്യ കിരൺ.
Post Your Comments