വര്‍ഷങ്ങളായി ബോളിവുഡ് ഭരിച്ചു കൊണ്ടിരിക്കുന്നത് കപൂര്‍ ഫാമിലിയാണ്. കപൂര്‍ കുടുംബത്തിലെ 5 തലമുറകളും ബോളിവുഡില്‍ സജീവമാണ്. പൃഥ്വിരാജ് കപൂര്‍ മുതല്‍ രണ്‍ബിര്‍ കപൂര്‍ വരെയുള്ള 5 തലമുറകളും ബോളിവുഡില്‍ എക്കാലവും തിളങ്ങി നിൽക്കുന്നവരാണ്. എന്നാൽ ഇവരുടെ വിദ്യാഭ്യാസ യോഗ്യത വളരെ പിന്നിലാണ്. താനാണ് കപൂര്‍ കുടുംബത്തിലെ പഠിപ്പിസ്റ്റ് എന്ന് രണ്‍ബിര്‍ കപൂര്‍ അഭിമുഖങ്ങളില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. കപൂര്‍ കുടുംബത്തില്‍ 10-ാം ക്ലാസ് പാസായ ഏക വ്യക്തിയാണ് താന്‍ എന്നാണ് രണ്‍ബിര്‍ പറഞ്ഞിട്ടുള്ളത്. മുത്തച്ഛന്‍ രാജ് കപൂറും അച്ഛന്‍ റിഷി രാജ് കപൂറും പത്താം ക്ലാസ് പരീക്ഷ പാസായിട്ടില്ല.
‘പപ്പ സംവിധാനം ചെയ്ത ‘ആ അബ് ലൗട്ട് ചാലെ’യുടെ അമേരിക്കയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആയിരുന്നപ്പോഴാണ് എന്റെ പത്താം ക്ലാസിലെ റിസല്‍റ്റ് വന്നത്. 54.3 ശതമാനം മാര്‍ക്കുണ്ട്. എന്റെ അമ്മ സന്തോഷം കൊണ്ട് അലറുകയായിരുന്നു. വീട്ടുകാര്‍ എനിക്കു വേണ്ടി ഒരു പാര്‍ട്ടി സംഘടിപ്പിച്ചു. മുത്തശ്ശിയുടെ കണ്ണിലൊക്കെ സന്തോഷാശ്രുക്കള്‍ ആയിരുന്നു. അതോടെ ഞാന്‍ പത്താം ക്ലാസ്സ് പാസ് ആയ ആദ്യ കപൂര്‍ ബോയിയായി മാറി’, രൺബീർ പറഞ്ഞു.
മുംബൈയിലെ സ്‌കോട്ടിഷ് സ്‌കൂളിലാണ് രണ്‍ബിര്‍ പഠിച്ചത്. പിന്നീട് ന്യൂയോര്‍ക്കിലെ സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സില്‍ നിന്ന് ഫിലിം മേക്കിംഗ് കോഴ്‌സ് ചെയ്തു. അതിന് ശേഷം ലീ സ്ട്രാസ്ബര്‍ഗ് തിയേറ്ററില്‍ നിന്നും മെത്തേഡ് ആക്ടിംഗ് പഠിച്ചു. ഫിലിം സ്‌കൂളില്‍ പഠിക്കുമ്പോള്‍, രണ്‍ബിര്‍ രണ്ട് ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
Leave a Comment