Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSWOODs

മലയാളികളുടെ പ്രിയതാരം സൂര്യ കിരൺ വിടവാങ്ങുമ്പോൾ: രഘുനാഥ് പാലേരിയുടെ കുറിപ്പ്

ഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം.

‘മൈ ഡിയര്‍ കുട്ടിച്ചാത്തൻ’ നിലെ കുട്ടി സംഘത്തില്‍ ഒരാള്‍ എന്ന നിലയിൽ ശ്രദ്ധ നേടിയ സൂര്യകിരൺ കഴിഞ്ഞ ദിവസം അന്തരിച്ചു. മഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. ‘മൈ ഡിയർ കുട്ടിചാത്തൻ’ അടക്കം 200 ഓളം സിനിമകളില്‍ ബാലതാരമായി മാത്രം സൂര്യകിരണ്‍ വേഷമിട്ടിട്ടുണ്ട്.

2003-ല്‍ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കില്‍ ‘സത്യം’ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ‘അരസി’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇപ്പോള്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍റെ രചിതാവ് രഘുനാഥ് പാലേരി സൂര്യ കിരണിനെക്കുറിച്ച് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.

read also: ലൈംഗികമായി ഉപദ്രവിക്കുന്നു: ഭർത്താവിന്റെ സഹോദരന്റെ ശല്യം അവസാനിപ്പിക്കണമെന്ന പരാതിയുമായി നടി ദീപ ബാബു

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഈ ചിത്രത്തിന് നടുവില്‍ മറ്റെല്ലാവരും നിശ്ചലതയില്‍ ഉള്ളപ്പോള്‍ ഒരു വികൃതിക്കുട്ടി വലം കൈ മുകളിലേക്ക് ഉയർത്തിയും ഇടം കൈ താഴേക്ക് വളച്ച്‌ കാല്‍മുട്ടില്‍ സ്പർശിച്ചും ഒരു ചലനാത്മകതയില്‍ ഇരിക്കുന്നത് കാണാം. സദാ ചലിച്ചും പ്രസരിപ്പ് പകർത്തിയും മറ്റുള്ളവർ കുരുത്തക്കേട് എന്ന് പറയുന്ന സ്വന്തം ലോകത്തിലെ റോള്‍ കോസ്റ്ററില്‍ കറങ്ങിയും കുട്ടിച്ചാത്ത സദസ്സില്‍ സദാ നിർത്തമാടി നടന്ന ഒരു മനസ്സായിരുന്നു ആ കുട്ടിക്കലാകാരനായ സുരേഷിന് കാലം നല്‍കിയത്. സുരേഷ് എന്ന ബാലനടൻ. ബാലരൂപി ആയതുകൊണ്ടാവും ബാലനടൻ ബാലതാരം എന്ന് എല്ലാവരും വിശേഷിപ്പിച്ചത്.

ശരിക്കും അഭിനയ കലയില്‍ അങ്ങനെ പ്രായവ്യത്യാസം ഒന്നും ചിന്തിക്കേണ്ടതില്ല. രൂപത്തിനും ആകാരത്തിനും പറ്റിയ കഥാപാത്ര വേഷം അണിയുന്നതല്ലാതെ അവരെല്ലാം ആ രൂപത്തില്‍ തികഞ്ഞ നടനവൈഭവമുള്ളവർ തന്നെയാണ് . പല സിനിമകളിലും മുതിർന്നവരെക്കാള്‍ മുകള്‍ നിലയില്‍ നില്‍ക്കുന്ന നടനവൈഭവം കാഴ്ചവെച്ച ബാലരൂപികള്‍ ഉണ്ട്. സുരേഷിന്റെ പ്രസരിപ്പും അതുപോലെയായിരുന്നു.

ചിത്രീകരണ വേളയില്‍ ഞാനെന്നും ഓർക്കുന്ന ഒരു നിമിഷം സ്റ്റുഡിയോയില്‍ നിർമ്മിച്ച വലിയ ഐസ്ക്രീം കപ്പിന്നകത്തെ ഐസ്ക്രീം നദിയില്‍ കുട്ടിച്ചാത്ത കുട്ടികളും ഞാനും ജിജോയും എല്ലാം ചാടി കളിച്ചും തുള്ളിക്കളിച്ചും ചിലവഴിച്ച ഇത്തിരി നേരം . ആ കുട്ടികളുടെ ചിരിയില്‍ സുരേഷിന്റെ വേറിട്ട ശബ്ദം ഞാനിപ്പോള്‍ കേള്‍ക്കുന്നുണ്ട്.
സുരേഷ് പിന്നീട് സൂര്യകിരണ്‍ ആയി. സിനിമാ സംവിധായകനായി.

കഴിഞ്ഞദിവസം പ്രകാശരശ്മിയായി സൂര്യനില്‍ വിലയം പ്രാപിച്ചു എന്നും അറിയുന്നു. ഉള്ളില്‍ ഒരു നൊമ്ബരം ഇടയ്ക്കിടെ നുള്ളുന്നു. യാത്രയാകുന്ന ഒരാള്‍ക്ക് പ്രണാമം നല്‍കിയിട്ട് എന്ത് കാര്യം. അവർ യാത്രയാകുന്ന അനന്തതയുടെ അതിരിലെങ്ങോ നമുക്കും ഒരു കരസ്പർശം പതിക്കാനുള്ള ഇടമുണ്ടെന്ന് അറിയുന്നതല്ലേ കൂടുതല്‍ നല്ലത്.
സ്വസ്തി

shortlink

Post Your Comments


Back to top button