ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് തമിഴ്‌നാട്ടിലും കേരളത്തിലും നിറഞ്ഞ പ്രദർശനം ആണ് കാഴ്ച വെയ്ക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ബ്ലോഗിലൂടെ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പശ്ചാത്തലത്തിൽ മലയാളികൾക്കെതിരെ അധിക്ഷേപം നടത്തിയ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹനെതിരെ വിമർശനങ്ങൾ കടുക്കുന്നു. ഇപ്പോഴിതാ ജയമോഹനെതിരെ രംഗത്തു വന്നിരിക്കുകയാണ് സംവിധായകൻ ചിദംബരത്തിന്റെ അച്ഛനും സംവിധായകനും ഡോക്യുമെന്ററി ഫിലിം മേക്കറുമായ സതീഷ് പൊതുവാൾ.
ജയമോഹൻ എന്ന ആർഎസ്എസ്കാരനെ പ്രകോപിപ്പിച്ചതിൽ ചിദംബരത്തിന് സല്യൂട്ട് എന്നാണ് സതീഷ് പൊതുവാൾ പറയുന്നത്. ചിത്രത്തിലുള്ളത് സാധാരണക്കാരായ തൊഴിലാളിവർഗ്ഗമാണെന്നും, കയ്യിൽ ചരടുകെട്ടിയ ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ലെന്നും സതീഷ് പൊതുവാൾ പറയുന്നു.
സതീഷ് പൊതുവാളിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ RSS കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ .കെ . ജോണിയാണ്. കാരണം , ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ് . ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല! കയ്യിൽ ചരടുകെട്ടിയവരുമില്ല! പണിയെടുക്കുന്നവർക്കിടയിലെ ആത്മ ബന്ധമാണ് ചിദം കാണിച്ചത് . അത് പരിവാരത്തിന് ദഹിക്കാത്തതിൽ അത്ഭുതമില്ല. അല്ലാതെ പുളിശ്ശേരി കുടിച്ച് വളിവിട്ടു നടക്കുന്ന ആറാം തമ്പുരാന് വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിൻ്റെ സത്ത . ജയമോഹനേപ്പോലെ ഒരു ആറെസ്സെസ്സുകാരെ പ്രകോപിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട്.
Post Your Comments