GeneralLatest NewsMollywoodNEWSWOODs

മനുഷ്യരുടെ ഈ തെമ്മാടിത്തരങ്ങൾ ഫൈൻ അടപ്പിച്ച്‌ ഇല്ലാതാക്കേണ്ട ചുമതല ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കേണ്ടതാണ്: നടി ലാലി പിഎം

ഒരു സിനിമയുടെ വിജയത്തില്‍ അസഹിഷ്ണുമായി പറയേണ്ട പ്രസ്താവനയല്ല അത്.

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ വിമർശിച്ച എഴുത്തുകാരൻ ജയമോഹനെതിരെ നടി ലാലി പിഎം. ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും ഒപ്പം അതിലൊരു സംഘപരിവാർ കുബുദ്ധിയും ഉണ്ടെന്നു സോഷ്യൽ മീഡിയ പോസ്റ്റിൽ ലാലി പറഞ്ഞു. ഒരു സിനിമ വരുമ്പോള്‍ ഉണ്ടാകേണ്ട വിമർശനങ്ങളല്ല ഇതെന്നും ലാലി കുറിച്ചു. പല ദേശക്കാർ വരുന്ന ഒരു സ്ഥലത്തെ വൃത്തികേടുകളെ മലയാളിയില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് എങ്ങനെയാണെന്നും അവർ ചോദിച്ചു.

read also: നടി കാവേരിയുടെ മുൻ ഭർത്താവും നടനും സംവിധായകനുമായ സൂര്യ കിരൺ അന്തരിച്ചു

ലാലിയുടെ കുറിപ്പ്

ജയമോഹൻ പറഞ്ഞ വിമർശനങ്ങള്‍ ഒരു സിനിമ വരുമ്ബോള്‍ ഉണ്ടാകേണ്ടതല്ല. അതിലൊക്കെയും ചില സത്യങ്ങള്‍ ഉണ്ടെങ്കിലും അത് മലയാളിയുടെ മാത്രം പ്രശ്നമായി ഞാൻ കണക്കാക്കുന്നില്ല. ഒരു സിനിമയുടെ വിജയത്തില്‍ അസഹിഷ്ണുമായി പറയേണ്ട പ്രസ്താവനയല്ല അത്.

ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും നല്ല ഒരു സിനിമ തമിഴ്നാട്ടുകാർ എടുത്തു വിജയിച്ചു കഴിയുമ്ബോള്‍ ശബരിമലയിലേക്ക് വരുന്ന തമിഴ് അയ്യപ്പന്മാർ ട്രെയിനിലും പോരുന്ന വഴിയിലും എരുമേലിയിലും പമ്ബയിലും ശബരിമലയിലും ഒക്കെ കാണിച്ചുകൂട്ടുന്ന വിതറിയിടുന്ന വൃത്തികേടുകളെ ചൂണ്ടിക്കാണിച്ച്‌ പരിഹസിക്കുന്നത് ശരിയാണോ? കാട്ടില്‍ കുപ്പിച്ചില്ലുകള്‍ പൊട്ടിച്ച്‌ ഇടുന്നത് മലയാളികള്‍ ആണെന്ന് അവർ കണക്കെടുത്തിട്ടുണ്ടോ? എങ്ങനെയാണ് പല ദേശക്കാർ വരുന്ന ഒരു സ്ഥലത്തെ വൃത്തികേടുകളെ മലയാളിയില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത്?

ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും ഒപ്പം അതിലൊരുസംഘപരിവാർകുബുദ്ധിയും ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നു.

പക്ഷേ തീർച്ചയായും മലയാളികള്‍ക്ക് എന്നല്ല ലോകമെമ്ബാടുമുള്ള എല്ലാ സഞ്ചാരികള്‍ക്കും ഒരു സഞ്ചാരസാക്ഷരത ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മനുഷ്യർ നടത്തുന്ന തെമ്മാടിത്തരങ്ങളെ കണ്ടുപിടിച്ച്‌ ഫൈൻ അടപ്പിച്ച്‌ ഇല്ലാതാക്കേണ്ട ചുമതല അതാത് ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കേണ്ടതുമാണ്.

shortlink

Related Articles

Post Your Comments


Back to top button