GeneralLatest News

നടി കാവേരിയുടെ മുൻ ഭർത്താവും നടനും സംവിധായകനുമായ സൂര്യ കിരൺ അന്തരിച്ചു

സത്യം, ധന 51 തുടങ്ങിയ സിനിമകളുടെ സംവിധാനത്തിലൂടെ പ്രശസ്തനായ തെലുങ്ക് നടനും സംവിധായകനുമായ സൂര്യ കിരൺ അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 48 വയസായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചെന്നൈയിലെ ജെഇഎം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

എം മലയാള നടി കാവേരിയുടെ മുൻ ഭർത്താവ് ആയിരുന്നു സൂര്യ കിരൺ. സംവിധാന സംരംഭങ്ങൾക്ക് പുറമെ, ബിഗ് ബോസ് തെലുങ്കിലെ മുൻ മത്സരാർത്ഥിയായിരുന്നു സൂര്യ കിരൺ.തെലുങ്ക് സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട പേരാണ് സൂര്യ കിരൺ. 1978-ൽ സ്‌നേഹിക്കാൻ ഒരു പെണ്ണ് എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്.

പിന്നീട്, 200-ലധികം ഫീച്ചർ ഫിലിമുകളിൽ അദ്ദേഹം പ്രവർത്തിച്ചു. ഒരു നടൻ എന്നതിലുപരി, തെലുങ്ക് റൊമാൻ്റിക് ഡ്രാമയായ ‘സത്യം’ എന്ന ചിത്രത്തിലൂടെയാണ് കിരൺ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ‘ബ്രഹ്മാസ്ത്രം’ (2006), ‘രാജു ഭായ്’ (2007), ‘ചാപ്റ്റർ 6’ (2010) തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ബിഗ് ബോസ് തെലുങ്ക് സീസൺ 4ൽ സൂര്യയും പങ്കെടുത്തിരുന്നു.

shortlink

Post Your Comments


Back to top button