പോൺ താരം സോഫിയ ലിയോണിനെ (26) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരാഴ്ച മുമ്പാണ് സംഭവം. ഇവരുടെ അപ്പാർട്ട്മെൻ്റിൽ ആണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സോണിയയുടെ രണ്ടാനച്ഛന്‍ മൈക്ക് റെമോരോ ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കുറച്ചുകാലമായി സോഫിയ തങ്ങളുടെ കോളുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്നും, തുടർന്ന് നേരിട്ട് അന്വേഷിക്കാനെത്തിയപ്പോഴാണ് മരണവിവരം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സോഫിയ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സോഫിയയുടെ മോഡലിങ് ഏജന്‍സി ആരോപിച്ചു.
സോഫിയയുടെ പെട്ടെന്നുള്ള നഷ്ടം അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകർത്തു. മരണകാരണത്തെക്കുറിച്ച് ലോക്കൽ പോലീസിൻ്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. സോഫിയക്ക് നീതി ലഭിക്കുന്നതിനായി പോരാടുന്നതിനൊപ്പം കുടുംബം സാമ്പത്തിക പ്രയാസം കൂടി നേരിടുന്നുണ്ടെന്ന് അവരുടെ രണ്ടാനച്ഛൻ പറഞ്ഞു. സോഫിയയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വീട്ടില്‍ കയറി സോഫിയയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് താരത്തിന്റെ മോഡലിങ് ഏജന്‍സിയായ 101 മോഡലിങ് ആരോപിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ അഡൽറ്റ് സിനിമാ മേഖലയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിത്. വെൻ്റിലേറ്ററിലായിരിക്കെ താൻ ജീവനുവേണ്ടി മല്ലിടുകയാണെന്ന് ഫെബ്രുവരി 5 ന് ആശുപത്രിയിൽ എത്തിച്ച മുതിർന്ന താരം എമിലി വില്ലിസ് രണ്ട് ദിവസം മുമ്പാണ് വെളിപ്പെടുത്തിയത്. അതിന് പിന്നാലെയാണ് സോഫിയയുടെ മരണം. അഡൾട്ട് ഫിലിം ഇൻഡസ്ട്രിയിൽ മരണനിരക്ക് പെട്ടെന്ന് ഉയരുന്നതായി നെറ്റിസൺസ് നിരീക്ഷിച്ചു. നേരത്തെ, 36 വയസ്സുള്ളപ്പോൾ കാഗ്നി ലീ ആത്മഹത്യ ചെയ്തു. പിന്നാലെ, ജനുവരിയിൽ ജെസ്സി ജെയ്നും അവളുടെ കാമുകൻ ബ്രെറ്റ് ഹസെൻമുള്ളറും ഒക്ലഹോമയിൽ ആത്മഹത്യ ചെയ്തു.
Post Your Comments