
തെന്നിന്ത്യൻ താരമായ വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടിയാണ് തമിഴക വെട്രി കഴകം. താരത്തിന്റെ പാർട്ടിയിൽ അംഗമാകാന്‍ ആരാധകരുടെ ഒഴുക്ക്. അംഗത്വ വിതരണം ആരംഭിച്ച ആദ്യ മണിക്കൂറില്‍ 20 ലക്ഷത്തോളം പേരാണ് വെബ്സൈറ്റ് സന്ദര്‍ശിച്ചത്. തുടർന്ന് സൈറ്റിന്റെ പ്രവര്‍ത്തനം തകരാറിലായി.
തമിഴക വെട്രികഴകത്തിന്റെ സോഷ്യല്‍ മീഡിയ ഹാൻഡിലുകളിലൂടെയാണ് മെഗാ മെമ്ബർഷിപ്പ് ഡ്രൈവ് ആരംഭിച്ചത്. രണ്ട് കോടി പ്രവര്‍ത്തകരെ സംഘടനയുടെ ഭാഗമാക്കുക എന്നതാണ് പാർട്ടി ലക്ഷ്യം വെക്കുന്നത്. വാട്ട്സ്ആപ്പ്, ടെലിഗ്രാം ആപ്പുകള്‍ വഴിയോ ക്യുആർ കോഡ് മുഖേനയോ പാർട്ടിയില്‍ അംഗമാകാം. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നല്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാർഡ് നമ്പറും സെല്‍ഫിയും ഉപയോഗിച്ച് അംഗത്വ നടപടികള്‍ പൂർത്തിയാക്കാം.
തിരുക്കുറലിലെ പ്രശസ്തമായ ‘പിറപ്പുക്കും എല്ലാ ഉയിരുക്കും’ എന്ന വാക്യത്തിന് ചുവടെ രേഖപ്പെടുത്തിയ പ്രതിജ്ഞ ഏറ്റുചൊല്ലി എല്ലാവരും തമിഴക വെട്രി കഴകത്തിലേക്ക് കടന്നുവരണമെന്ന് പാർട്ടി അധ്യക്ഷനായ വിജയ് ആവശ്യപ്പെട്ടു.
Post Your Comments