കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും സൂപ്പർ ഹിറ്റ് വിജയം നേടി മുന്നേറുന്ന മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ വിവാദപരാമര്‍ശവുമായി തമിഴ് നടി മേഘ്‌ന രംഗത്ത്. ചിത്രം കേരളത്തില്‍ വെറും ആവറേജ് അഭിപ്രായം മാത്രമാണ് ലഭിക്കുന്നതെന്നും, തമിഴ്‌നാട്ടുകാര്‍ എന്തിനാണ് ഈ സിനിമയ്ക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നതെന്നും നടി ചോദിച്ചു.
കഴിഞ്ഞ ദിവസം റിലീസായ അരിമപ്പട്ടി ശക്തിവേല്‍ എന്ന ചിത്രത്തിലെ നായികയാണ് മേഘ്‌ന. സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം മേഘ്‌ന നൽകിയ ഒരു അഭിമുഖത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സിനെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്.
ഞാന്‍ ഒരു മലയാളിയാണെന്ന് പറഞ്ഞുകൊണ്ടാണ് താരം സംസാരിച്ചത്. എന്നാല്‍ സിനിമയുടെ പേര് പോലും നടിക്ക് ശരിക്ക് പറയാന്‍ കഴിഞ്ഞില്ല. ‘മഞ്ചുമ്മള്‍ ബോയ്‌സ്’ എന്നാണ് നടി ചിത്രത്തിന്റെ പേര് പറഞ്ഞത്.
read also: ഇന്ദ്രജിത്തും പൂർണ്ണിമയും ഭാര്യാ ഭർത്താക്കന്മാരായി അഭിനയിക്കുന്നു?
‘ഞാനും ഒരു മലയാളിയാണ്. നിങ്ങള്‍ പറയുന്ന ആ ചെറിയ സിനിമ, മഞ്ചുമ്മൽ ബോയ്‌സ് അതിന് കേരളത്തില്‍ പോലും ആവറേജ് അഭിപ്രായമാണ് ഉള്ളത്. ആ സിനിമ എന്തിനാണ് ഇവിടെ ഇത്ര വലിയ രീതിയില്‍ ആഘോഷിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാനും ഈ സിനിമ കണ്ടതാണ്. അത്ര വലിയ സംഭവമായി എനിക്ക് തോന്നിയിട്ടില്ല. ഇവിടെ വരുന്ന ചെറിയ സിനിമകളെ സപ്പോര്‍ട്ട് ചെയ്താല്‍ മാത്രമാണ് ഇവിടെയും ചെറിയ സിനിമകള്‍ ചെയ്യാന്‍ ധൈര്യമുണ്ടാകുള്ളൂ. അത്രയ്‌ക്കൊക്കെ ആഘോഷമാക്കാന്‍ മഞ്ചുമ്മൽ ബോയ്‌സില്‍ എന്താണുള്ളതെന്ന് എനിക്ക് മനസിലായില്ല,’ എന്നായിരുന്നു മേഘ്‌ന പറഞ്ഞത്.
അതേസമയം, വിവാദ പരാമർശത്തില്‍ നടിക്കെതിരെ നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. തമിഴിലെ സർവകാല മലയാള സിനിമാ റെക്കോർഡും തകർത്തുകൊണ്ട് മുന്നേറുന്ന ഒരു ചിത്രത്തെ കുറിച്ച് എങ്ങനെ ഇത്തരത്തില്‍ പറയാൻ കഴിയും എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
Leave a Comment