ബോളിവുഡ് സൂപ്പർതാരം സല്‍മാൻ ഖാനെക്കുറിച്ചു നടൻ വിന്ദു ദാരാ സിങ് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. കോളേജ് കാലം മുതല്‍ സല്‍മാൻ്റെ സുഹൃത്താണ് വിന്ദു. ഭക്ഷണത്തിൻ്റെയും വ്യായാമത്തിൻ്റെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ആളാണ് സല്‍മാനെന്നു വിന്ദു തുറന്നു പറയുന്നു.
‘എൻ്റെ ശരീരഘടന കണ്ടതിന് ശേഷമാണ് കൂടുതല്‍ വ്യായാമം ചെയ്യാൻ തുടങ്ങിയതെന്നാണ് സല്‍മാൻ പറയാറുള്ളത്. പക്ഷെ ശരീരം വർധിപ്പിച്ചായിരുന്നു എന്റെ പ്രതികരണം. അതുപോലെ തന്നെയായിരുന്നു സല്‍മാൻ ഭക്ഷണത്തെയും സമീപിച്ചിരുന്നത്. അദ്ദേഹം പന്നിയെപ്പോലെ ഭക്ഷണം കഴിക്കും, നായയെപ്പോലെ വ്യായാമം ചെയ്യും,’-സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ വിന്ദു പറഞ്ഞു.
‘അദ്ദേഹം കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് കണ്ടാല്‍, ‘ഭായ്, ആ ഭക്ഷണമെല്ലാം എവിടെ പോയി?’ എന്ന ചോദിച്ചുപോകും. സല്‍മാൻ ഒരു അതിശയകരമായ വ്യക്തിയാണ്, ഞാൻ അവനെ ഒത്തിരി ഇഷ്ടപ്പെടുന്നു, അദ്ദോഹം ഒരു പരോപകാരിയും, അത്ഭുതകരവുമായ വ്യക്തിയാണ്. സല്‍മാന്റെ അച്ഛൻ എല്ലാ ദിവസവും അദ്ദേഹത്തിന് പണം നല്‍കാറുണ്ടായിരുന്നു. സല്‍മാൻ്റെ സഹായിയായ നദീമിനാണ് പണം കൈമാറുന്നത്. അച്ഛൻ എന്ത് കൊടുത്താലും അത് 50,000 ആയാലും ഒരു ലക്ഷം ആയാലും സല്‍മാൻ അത് പാവപ്പെട്ടവർക്ക് ദാനം ചെയ്യും. അത്തരം പ്രവൃത്തികളുടെ അനുഗ്രഹം ഇന്നും അദ്ദേഹത്തോടൊപ്പമുണ്ട്.’- വിന്ദു ദാരാ സിങ് പറഞ്ഞു.
Post Your Comments