വര്‍ഷങ്ങള്‍ക്ക് മുന്‍പേ വീട്ടമ്മയായി മാറിയ ഭാര്യയ്ക്ക് ശമ്പളം നല്കാറുണ്ടെന്നു തുറന്നു പറഞ്ഞു നടൻ ജോയ് മാത്യു. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ചു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിൽ താരം പങ്കുവച്ചതിങ്ങനെ,
‘വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആണ്‍, പെണ്‍ സൗഹൃദങ്ങള്‍, പ്രണയങ്ങള്‍, തൊഴിലിടങ്ങള്‍, ദാമ്പത്യം, എന്നിവിടെയെല്ലാമുള്ള ബന്ധങ്ങള്‍ ജനാധിപത്യമായിരിക്കണം എന്ന ചിന്തയില്‍ നിന്നാകാം ആ തീരുമാനത്തിലേക്ക് എത്തിയത്. ഞാന്‍ സിനിമയില്‍ തിരക്കായപ്പോള്‍ വീട് കുട്ടികള്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഭാര്യ നല്ല ജോലി ഉപേക്ഷിച്ചു. അവള്‍ കുടുംബത്തിന് വേണ്ടി സമ്പാദിച്ചിരുന്നത് എനിക്ക് വേണ്ടി ഉപേക്ഷിച്ചപ്പോള്‍ അവളുടെ കൂടി സാമ്പത്തിക ഉത്തരവാദിത്തം ഞാനേറ്റെടുത്തു അത്രേയുള്ളു’- ജോയ് മാത്യു പറഞ്ഞു.
read also: പന്നിയെപ്പോലെ തിന്നും, നായയെപോലെ വ്യായാമം ചെയ്യും: സൽമാൻ ഖാനെക്കുറിച്ച് നടൻ വിന്ദു ദാരാ
ദുബായിലെ ഇലക്‌ട്രോണിക്‌സ് കമ്പനിയില്‍ സെയില്‍സ് ഹെഡ് ആയിരുന്ന സരിത ആന്‍ തോമസാണ് ജോയ് മാത്യൂവിന്റെ ഭാര്യ. വിവാഹത്തോടെ സരിത ജോലി ഉപേക്ഷിക്കുകയും കുടുംബത്തിന്റെ കാര്യം നോക്കി ജീവിക്കുകയായിരുന്നു.
Post Your Comments