BollywoodGeneralLatest NewsNEWSWOODs

കോടികള്‍ തന്നാലും വിവാഹച്ചടങ്ങില്‍ ഐറ്റം ഡാൻസ് കളിക്കില്ല’: വിമർശനവുമായി കങ്കണ

സാമ്പത്തിക പ്രതിസന്ധികളിലൂടെ പലതവണ കടന്നു പോയിട്ടുണ്ട്

മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്ക് നേരെ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. പ്രശസ്തിയും പണവും വേണ്ടന്നു വെക്കാന്‍ വ്യക്തിത്വവും അന്തസ്സും വേണമെന്ന് കങ്കണ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

read also: തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ: കലാഭവന്‍ മണിയെക്കുറിച്ച് നടി ശ്രീരേഖ

‘സാമ്പത്തിക പ്രതിസന്ധികളിലൂടെ പലതവണ കടന്നു പോയിട്ടുണ്ട്. എന്നാല്‍ എത്ര പ്രലോഭനമുണ്ടായാലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് ചെയ്യില്ല. പുരസ്‌കാര ചടങ്ങുകള്‍ പോലും വേണ്ടായെന്ന് വെച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വെക്കാന്‍ ശക്തമായ ഒരു വ്യക്തിത്വവും അന്തസ്സും വേണം’- എന്നാണ് കങ്കണ റണാവത്ത് കുറിച്ചത്.

ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ ബോളിവുഡിലെ താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button