CinemaGeneralLatest NewsNEWS

ചുവന്ന പൊട്ടിനും നിറഞ്ഞ ചിരിക്കും ഇന്നും ഒരു മാറ്റവുമില്ല; കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് ജഗദീഷും ബൈജുവും

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ. മോഹൻലാൽ, മമ്മൂട്ടി അടക്കം നിരവധി താരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ സ്‌ക്രീനിൽ നിറഞ്ഞ് നിന്നിട്ടുണ്ട്. തന്റെ വ്യക്തിജീവിതത്തെ കുറിച്ചും കവിയൂർ പൊന്നമ്മ മുൻപ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ഭർത്താവ് മണിസ്വാമിയെ കുറിച്ച് പൊന്നമ്മ നടത്തിയ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമായിരുന്നു.

ഏക മകൾ വിദേശത്ത് ആണ്. ഭർത്താവിൽ നിന്നും പിരിഞ്ഞ് താമസിച്ചിരുന്നു എങ്കിൽ കൂടിയും അദ്ദേഹത്തിന്റെ അവസാന നാളുകൾ പൊന്നമ്മയ്ക്ക് ഒപ്പം തന്നെയായിരുന്നു. പിന്നാലെ ബ്രെയിൻ ട്യൂമർ പിടിപെടുകയും ചെയ്തു. ഇപ്പോഴിതാ കവിയൂർ പൊന്നമ്മയുടെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുകയാണ്. നടൻ ബൈജു സന്തോഷ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നടൻ ജഗദീഷും ബൈജുവും പൊന്നമ്മയ്‍ക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് ബൈജു പങ്കുവച്ചിരിക്കുന്നത്. പൊന്നമ്മ ചേച്ചിയോട് ഒപ്പം എന്ന ക്യാപ്ഷ്യനോടെ ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

നിരവധി ആളുകൾ ആണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുകയാണ്. നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രം വൈറൽ ആവുകയും ചെയ്തു. ആറ് പതിറ്റാണ്ട് കാലത്തോളം സിനിമാലോകത്ത് നിറഞ്ഞുനിന്നിരുന്ന കവിയൂർ പൊന്നമ്മ വാർ‌ധക്യസഹജമായ അവശതകൾ മൂലം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും പൊന്നമ്മ അമ്മയുടെ മുഖത്തെ ചുവന്ന പൊട്ടും നിറഞ്ഞ ചിരിയും അതേപോലെ തന്നെയുണ്ട്. വടക്കൻ പറവൂറിലെ കരമാനൂരിലെ വീട്ടിൽ ഇളയ സഹോദരനും കുടുംബത്തിനും ഒപ്പമാണ് കവിയൂർ പൊന്നമ്മയുടെ താമസം.

shortlink

Related Articles

Post Your Comments


Back to top button