
മലായാളികളുടെ പ്രിയതാരമാണ് നയൻതാര. സംവിധായകൻ വിഘ്നേഷ് ശിവനാണ് ഭർത്താവ്. എന്നാൽ ഇരുവരും തമ്മിൽ വേര്‍പിരിയുന്നതായി സോഷ്യൽ മീഡിയയിൽ പ്രചാരണം. ഈ വേര്‍പിരിയല്‍ വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ നയന്‍താരയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ തന്നെ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ് ശിവൻ.
നയന്‍താരയുടെ ബിസിനസ് സംരംഭത്തിലെ നേട്ടങ്ങളെ കുറിച്ചായിരുന്നു വിഘ്നേഷിന്റെ പോസ്റ്റ്. ഇപ്പോള്‍ നയന്‍താരയുടെ പേജ് എടുത്തുനോക്കിയാല്‍ വിക്കിയെ ഫോളോ ചെയ്യുന്നത് കാണാന്‍ സാധിക്കും. യഥാര്‍ത്ഥത്തില്‍ താരങ്ങള്‍ പോലും അറിയാതെ വന്ന ഒരു തെറ്റാണ് വേർപിരിയൽ വാർത്തയ്ക്ക് കാരണമായത്.
ചില സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ അബദ്ധത്തിലോ മറ്റോ നയന്‍താര വിക്കിയെ അണ്‍ഫോളോ ചെയ്തതാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായത്. വാര്‍ത്തകള്‍ കണ്ടുതന്നെയാണ് നയന്‍താരയും വിക്കിയും ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഉടനെത്തന്നെ ആ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ രണ്ടാളും തയ്യാറായി.
Post Your Comments