നയന്‍താരയും വിഘ്‌നേശ് ശിവനും വേർപിരിയുന്നു?

നടി നയന്‍താര ഭര്‍ത്താവ് വിഘ്‌നേശ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതായി പ്രചാരണം. ഡിവോഴ്‌സ് അഭ്യൂഹങ്ങളാണ് എക്‌സിലും റെഡ്ഡിറ്റിലും ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. നയന്‍താര തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ച വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ”കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും ‘എനിക്ക് അത് ലഭിച്ചു’ എന്നെ പറയൂ” എന്നാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ഇതിനോടൊന്നും നയന്‍താരയോ വിഘ്‌നേശോ പ്രതികരിച്ചിട്ടില്ല.

നയൻ‌താര വിഗ്നേഷ് ശിവനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തപ്പോഴും പ്രിയതമയെ വിക്കി അപ്പോഴും ഫോളോ ചെയ്യുന്നുണ്ടായിരുന്നു. തെറ്റിപ്പിരിഞ്ഞ തരത്തിൽ പോസ്റ്റ് നീക്കം ചെയ്യുകയോ, ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയോ ഒന്നും ഉണ്ടായിട്ടില്ല. റൗഡി പിക്ചേഴ്സ് എന്ന നിർമാണ കമ്പനിയും ഒന്നിലേറെ ബിസിനസും നയൻ‌താര, വിഗ്നേഷ് ശിവൻ ദമ്പതികൾ നടത്തിപ്പോരുന്നുണ്ട്. ഇതിൽ നയൻ സ്കിൻ എന്ന സ്കിൻ കെയർ ബ്രാൻഡും, ഫെമി നയൻ എന്ന സാനിറ്ററി പാഡ് സംരംഭവുമുണ്ട്.

അതേസമയം, മക്കളായ ഉയിരിനും ഉലകിനുമൊപ്പവും മറ്റ് സിനിമകളുടെ വര്‍ക്കുകളിലുമായി തിരക്കിലാണ് നയന്‍താരയും വിഘ്‌നേശും ഇപ്പോള്‍. 2022 ജൂണ്‍ 9നാണ് നയന്‍താരയും വിഘ്‌നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. ഷാരൂഖ് ഖാന്‍ മുതലുള്ള ബോളിവുഡ്, കോളിവുഡ് താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. സറോഗസിയിലൂടെയാണ് നയന്‍താര-വിഘ്‌നേശ് ദമ്പതികള്‍ ഇരട്ടക്കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്. വിവാഹശേഷമാണ് നയൻ‌താര ബോളിവുഡ് പ്രവേശം നടത്തിയതും. ഷാരൂഖ് ഖാൻ നായകനായ ചിത്രം ‘ജവാൻ’ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഏക മലയാളി നായികയാണ് നയൻ‌താര.

 

 

Share
Leave a Comment