ഷൂട്ടിങ്ങിനിടയിൽ ഉപദ്രവം, എതിർത്തപ്പോൾ സിനിമകളിൽ നിന്നും ഒഴിവാക്കി: നടനെതിരെ വെളിപ്പെടുത്തലുമായി കസ്തൂരി

അനിഷ്ടം കാണിച്ചത് കൊണ്ട് ഏറ്റെടുത്ത മറ്റ് രണ്ട് സിനിമകളില്‍ നിന്നും എന്നെ അദ്ദേഹം ഒഴിവാക്കി

മംഗല്യ പല്ലക്ക്, സ്‌നേഹം, ചേട്ടന്‍ ബാബ അനിയന്‍ ബാബ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് കസ്തൂരി. സിനിമയിലെ പ്രമുഖനായൊരു താരത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച്‌ ഒരു അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയത് ചർച്ചയാകുന്നു.

read also: എന്റെ പ്രശ്‌നങ്ങള്‍ ഒക്കെ തീരണ്ടേ, അതിനു ശേഷം സിനിമയിലേക്ക് തിരിച്ചു വരാമെന്നാണ് കരുതിയത്: ദിലീപ്

‘മുന്‍പ് താന്‍ ഇന്‍ഡസ്ട്രിയില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന കാലത്ത് ഒരു നായകനൊപ്പം മൂന്ന് സിനിമകള്‍ ചെയ്യാന്‍ സമ്മതിച്ചിരുന്നു. ആദ്യത്തെ സിനിമയില്‍ അഭിനയിച്ചു. അങ്ങനെ ആ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ അദ്ദേഹം തന്നെ ഉപദ്രവിക്കാന്‍ തുടങ്ങി. അന്ന് ലൊക്കേഷനില്‍ വച്ച്‌ താന്‍ പീഡിപ്പിക്കപ്പെട്ടു. മാത്രമല്ല തന്റെ പരിധിക്കപ്പുറം ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള തന്റെ ഇഷ്ടക്കേട് ഞാന്‍ പ്രകടിപ്പിച്ചു. അങ്ങനെ അനിഷ്ടം കാണിച്ചത് കൊണ്ട് ഏറ്റെടുത്ത മറ്റ് രണ്ട് സിനിമകളില്‍ നിന്നും എന്നെ അദ്ദേഹം ഒഴിവാക്കി. ആ രണ്ട് സിനിമകളില്‍ നിന്ന് ഒഴിവാക്കിയതില്‍ എനിക്ക് വിഷമം തോന്നിയില്ല. അത് നല്ലതിന് വേണ്ടിയാണെന്നേ ഞാന്‍ കരുതിയിട്ടുള്ളു. കാരണം ശപിച്ചു കൊണ്ട് അഭിനയിക്കേണ്ടി വന്നില്ലല്ലോ’- എന്നായിരുന്നു നടി പറഞ്ഞത്.

Share
Leave a Comment