GeneralLatest NewsMollywoodNEWSWOODs

ലാലേട്ടന്റെ അച്ഛനായി അഭിനയിക്കാൻ സാധിച്ചത് അഭിമാനമാണ്: സന്തോഷ് കീഴാറ്റൂര്‍

തന്റെ അച്ഛനാണ് ഇതെന്ന് ലാലേട്ടൻ പറയും

മലയാളികള്‍ക്ക് സുപരിചിതനായ അഭിനേതാവാണ് സന്തോഷ് കീഴാറ്റൂര്‍. പുലിമുരുകൻ എന്ന സിനിമയില്‍ മോഹൻലാലിന്റെ അച്ഛനായി വേഷമിട്ടത് സന്തോഷ് കീഴാറ്റൂർ ആയിരുന്നു. നാടക രംഗത്തും സജീവമായ സന്തോഷ് പുലിമുരുകനിലെ ആ കഥാപാത്രം ചെയ്തതിന് ശേഷമുള്ള അനുഭവങ്ങളെ കുറിച്ച്‌ തുറന്നുപറഞ്ഞത് ശ്രദ്ധ നേടുന്നു.

read also: മാനസികമായോ ശാരീരികമായോ അദ്ദേഹം ഉപദ്രവിച്ചിട്ടില്ല, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത: വ്യക്തമാക്കി മമിത ബൈജു

‘വളരെ ചെറിയ പ്രായത്തില്‍ തന്നെ ലാലേട്ടന്റെ അച്ഛനായി അഭിനയിക്കാൻ സാധിച്ചത് അഭിമാനമാണ്. സുഹൃത്തുക്കളോടൊപ്പം ലൊക്കേഷനിലിരിക്കുമ്പോള്‍‌ എന്നെ ചൂണ്ടിക്കാട്ടി തന്റെ അച്ഛനാണ് ഇതെന്ന് ലാലേട്ടൻ പറയും. മോഹൻലാല്‍, മമ്മൂക്ക എന്നിവരോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്. ചെറിയ വേഷമായാലും വലിയ വേഷമായാലും അവരോടൊപ്പം സിനിമ ചെയ്യാൻ സാധിക്കുന്നത് സൗഭാഗ്യമാണ്. ട്രൗസറിട്ട് നടക്കുന്ന കാലം മുതല്‍ തന്നെ ആരാധന തോന്നിയിട്ടുളള അഭിനേതാക്കളാണ് ഇവർ. അവരോടൊപ്പം അഭിനയിക്കാൻ സാധിച്ചു എന്നതിനപ്പുറം പ്രധാന വേഷങ്ങള്‍ ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. ഒടിയൻ ലോക്കേഷനിലേക്ക് പോയപ്പോള്‍ ഇതാണ് എന്റെ അച്ഛനെന്ന് ലാലേട്ടൻ പറഞ്ഞ് കളിയാക്കി. ഹിന്ദി പ്രൊഡ്യൂസർമാരൊക്കെ പെട്ടെന്ന് എന്നെ നോക്കി’- പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button