ഞാനും രാജ്കുമാറും വേര്‍പിരിയുന്നു; നടി പത്രലേഖയുടെ വെളിപ്പെടുത്തൽ

2021 നവംബർ 15-ന് ചണ്ഡീഗഢില്‍ വച്ചാണ് പത്രലേഖയും രാജ്കുമാർ റാവുവും വിവാഹിതരായത്

ബോളിവുഡ് താരം രാജ്കുമാർ റാവുവും ഭാര്യയും നടിയുമായ പത്രലേഖയും വേർപിരിയുന്നുവെന്ന് റിപ്പോർട്ട്. മുംബൈയിലെ ബാന്ദ്ര ഏരിയയിലെ മെഹബൂബ് സ്റ്റുഡിയോയില്‍ സംഘടിപ്പിച്ച നെക്സ്റ്റ് ഓണ്‍ നെറ്റ്ഫ്‌ലിക്‌സ് പരിപാടിയില്‍ സംസാരിക്കവെ പത്രലേഖ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവാഹ ബന്ധം ആരംഭിച്ചപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് വേർപിരിയാൻ തീരുമാനിച്ചതെന്നും പത്രരേഖ വെളിപ്പെടുത്തി.

read also: ‘നോണ്‍ വെജ് കഴിച്ചിട്ട് അമ്പലത്തില്‍ കയറാറുണ്ട്, പീരിഡ്സിന്റെ സമയത്ത് നാമം ചൊല്ലാറുണ്ട്’: വിമർശകർക്ക് മറുപടിയുമായി ഗൗരി

‘ഞാനും രാജും വേർപിരിയുകയാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് വളരെ അധികം സങ്കടമുണ്ട്. ഇതില്‍ നിന്നെല്ലാം ഒരു മാറ്റത്തിനായി ഞാൻ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്ര പോയിരുന്നു. എല്ലാം ശരിയാകും എന്ന് കരുതിയാണ് തിരികെ വന്നത്. എന്നാല്‍ മുംബൈ നഗരത്തില്‍ ജീവിക്കുമ്പോള്‍ രാജ്കുമാറിന്റെ ഓർമ്മകള്‍ വീണ്ടും എന്നെ വേട്ടയാടുന്നു. അതുകൊണ്ടുതന്നെ മുംബൈയില്‍ നിന്ന് താമസം മാറ്റുന്നതിനെ കുറിച്ച്‌ ചിന്തിക്കുകയാണ്’. പത്രലേഖ പറഞ്ഞു.

ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ 2021 നവംബർ 15-ന് ചണ്ഡീഗഢില്‍ വച്ചാണ് പത്രലേഖയും രാജ്കുമാർ റാവുവും വിവാഹിതരായത്.

Share
Leave a Comment