![](/movie/wp-content/uploads/2024/02/pannu.jpg)
ബോളിവുഡ് താരസുന്ദരി താപ്‌സി പന്നു വിവാഹിതയാവുന്നു. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരൻ. പത്ത് വർഷത്തില്‍ അധികം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.
അടുത്ത മാസം രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ചടങ്ങിൽ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാകും ക്ഷണമുണ്ടാകുക. ബോളിവുഡിലെ സൂപ്പർതാരങ്ങള്‍ക്ക് വിവാഹത്തിലേക്ക് ക്ഷണമുണ്ടാകില്ല എന്നാണ് വിവരം.
43കാരനായ മാതിയസ് ബോ ഒളിംപിക്സ് മെഡലിസ്റ്റും ലോക ഒന്നാം നമ്പർ താരവുമാണ്. പ്രണയം പത്ത് വർഷം പിന്നിട്ടതിന്റെ സന്തോഷം താപ്സി നേരത്തെ പങ്കുവച്ചിരുന്നു.
Post Your Comments