‘കലർപ്പില്ലാത്ത, ശുദ്ധമായ മനുഷ്യന്‍’: ഗോപി സുന്ദറിനെ കുറിച്ച് മയോനി

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ചിത്രം പങ്കുവച്ച് മയോനി എന്ന പ്രിയ നായർ. ‘ജെം ഓഫ് എ പേഴ്സൺ!. കലർപ്പില്ലാത്തയാൾ. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാൾ’ എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമിൽ ഗോപി സുന്ദറിന്റെ പുതിയ ചിത്രം പങ്കുവെച്ച് പ്രിയ കുറിച്ചു. മയോനിയും ഗോപി സുന്ദറും തമ്മില്‍ പ്രണയത്തിലാണെന്നുള്ള തരത്തില്‍ മുന്‍പും നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

‘രത്നം. അനായാസമായി യഥാർത്ഥവും ശുദ്ധമായ കഴിവുള്ളതും പോസിറ്റിവിറ്റി നിറഞ്ഞ മനുഷ്യൻ. ജീവിതം അവനെ പിന്നോട്ടടിക്കുന്നില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. അവൻ ഒരു പക്ഷിയെപ്പോലെ പര്യവേക്ഷണം ചെയ്യുകയും സംഗീതം ഉപയോഗിച്ച് മാന്ത്രികത സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര ആത്മാവാണ്. ഓരോ നിമിഷത്തിലും അവൻ കൊണ്ടുവരുന്ന ലളിതമായ മാന്ത്രികതയ്ക്ക് നന്ദി’, മയോനി കുറിച്ചു.

നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ഗോപി സുന്ദറിന്റെ പ്രണയം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. പിന്നീടാണ് ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തുന്നത്. എന്നാല്‍ ആ ബന്ധത്തിലും വിള്ളലേറ്റതായാണ് ചർച്ച. ഇരുവരും വിവാഹം കഴിച്ചുവെന്നും, ലിവിങ് ടുഗെദറിലാണെന്നുമൊക്കെ വാർത്തകൾ വന്നിരുന്നു.

Share
Leave a Comment