
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ ലിസ്റ്റ് പുറത്ത്. യാഷിന്റെ കെജിഎഫിലൂടെ മലയാളത്തിന്റെയും ശ്രദ്ധയാകര്‍ഷിച്ച നടി ശ്രീനിധി ഷെട്ടി പന്ത്രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ പതിനൊന്നാമത് മലയാളി നടി കീര്‍ത്തി സുരേഷും ഇടം പിടിച്ചു. ഒന്ന് മുതല്‍ മൂന്ന് കോടി വരെയാണ് ഇവരുടെ പ്രതിഫലം.
read also: ‘ലാലേട്ടന് ചന്ദനത്തിന്റെ മണമാണ്, ഗന്ധർവൻ വരുന്ന ഒരു ഫീൽ’: അന്ന രേഷ്മ രാജൻ
തമന്ന, സായി പല്ലവി തുടങ്ങിയ നടിമാർ പ്രതിഫലമായി അഞ്ച് കോടി വാങ്ങുമ്പോൾ പൂജാ ഹെഗ്‍ഡയ്ക്ക് ഏഴ് കോടി വരെ പ്രതിഫലം ലഭിക്കുന്നുവെന്നും രശ്‍മിക മന്ദാന ആറ് കോടിയോളം പ്രതിഫലം സ്വീകരിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എട്ട് കോടിയാണ് നടി സാമന്തയുടെ പ്രതിഫലം. പ്രതിഫലത്തില്‍ ഒന്നാമത് മലയാളികളുടെ പ്രിയതാരം നയൻതാരയാണ്. മൂന്ന് മുതല്‍ 12 കോടി വരെ ലഭിക്കുന്ന നയൻതാരയാണ് തെന്നിന്ത്യൻ നായികമാരില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്നത് എന്നാണ് ഐഎംഡിബിയുടെ കണക്കുകള്‍.
Post Your Comments