GeneralLatest NewsMollywoodNEWSWOODs

ചിത്രീകരണത്തിടെ തനിക്ക് 76 പരിക്കുകള്‍ ഉണ്ടായെന്ന് മമ്മൂട്ടി

മമ്മൂക്കയോട് വലിയൊരു സോറിയാണ് പറയാനുള്ളത്.

മിഥുൻ മാനുവല്‍ തോമസിന്റെ തിരക്കഥയിൽ വൈശാഖ് ഒരുക്കുന്ന മുഴുനീള ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. കണ്ണൂർ സ്വാർഡ്, കാതല്‍ എന്നീ ചിത്രങ്ങളുടെ വിജയാഘോഷ പരിപാടിക്കൊപ്പം ടർബോയുടെ സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നു.

read also: വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ജോഷി ജോൺ ചിത്രം ‘കുരുവിപാപ്പ’: ട്രയിലർ റിലീസ്സായി

പരിപാടിക്കിടെ മമ്മൂട്ടിയോട് സംവിധായകൻ വൈശാഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ടർബോയുടെ ചിത്രീകരണത്തിടെ തനിക്ക് 76 പരിക്കുകള്‍ ഉണ്ടായെന്ന് മമ്മൂട്ടി പറഞ്ഞു. ഇതിനു മറുപടിയായി വൈശാഖിന്റെ പ്രതികരണം ഇങ്ങനെ,

‘ആദ്യം തന്നെ എനിക്ക് മമ്മൂക്കയോട് വലിയൊരു സോറിയാണ് പറയാനുള്ളത്. കാരണം, അത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടുണ്ട് ആ സിനിമയില്‍ മമ്മൂക്കയെ. ഞാനെന്റെ ഒരു സിനിമയിലും ആരെയും ഇത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടില്ല. ഐ ആം സോ സോറി. ഒരു തവണ മമ്മൂക്ക എന്നോട് പറഞ്ഞു, നീ എന്റെ പ്രായം മറന്നു പോകുന്നുവെന്ന്. അതിന് മറുപടിയായിട്ട് ഞാൻ പറഞ്ഞത്, ‘എനിക്ക് മമ്മൂക്കേടെ പ്രായം 45നും 50നും ഇടയിലാണ്’. എന്നാല്‍ അങ്ങനെ തന്നെ വിശ്വസിച്ചോ എന്ന് മമ്മൂക്ക പറഞ്ഞു.

സിനിമയിലെ കഥാപാത്രത്തിന്റെ പ്രായത്തിലൂടെ മാത്രമേ ഞാൻ മമ്മൂക്കയെ കണ്ടിട്ടുള്ളൂ. ആ ക്യാരക്ടർ ചെയ്യുന്ന എല്ലാം ഞാൻ മമ്മൂക്കയെക്കൊണ്ട് ഞാൻ ചെയ്യിച്ചിട്ടുണ്ട്. ഒരുപാട് ദിവസം മൂന്ന് മണി വരെയും നാല് മണി വരെയും ഷൂട്ട് ചെയ്ത് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഈ സിനിമയിലെ എന്റെ ഏറ്റവും വലിയ വിശ്വാസവും മമ്മൂക്ക തന്നെയാണ്’- വൈശാഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button