GeneralKollywoodLatest NewsNEWSWOODs

ആരാധകനെ പൊതുവേദിയില്‍ അപമാനിച്ച്‌ നടൻ ശിവകുമാര്‍: പിതാവിനെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് സൂര്യയോട് സോഷ്യല്‍ മീഡിയ

സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി

പൊതുവേദിയിൽ ആരാധകനെ അപമാനിച്ച നടൻ ശിവകുമാറിനെതിരെ വിമർശനം. കഴിഞ്ഞ ദിവസം ഇപ്പിത്താൻ ഉരുവാനേൻ എന്ന പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ദ്ധ്യവയസ്‌കനായ ഒരു ആരാധകൻ ശിവകുമാറിനെ പൊന്നാട അണിയിക്കാൻ ശ്രമിച്ചപ്പോൾ അത് വലിച്ചെറിയുകയായിരുന്നു താരം.

read also: ചിത്രീകരണത്തിടെ തനിക്ക് 76 പരിക്കുകള്‍ ഉണ്ടായെന്ന് മമ്മൂട്ടി

സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഇതോടെ താരത്തിനെതിരെ വൻ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ശിവകുമാറിന്റെ മക്കളും നടന്മാരുമായ സൂര്യയേയും കാർത്തിയേയും ടാഗ് ചെയ്ത് സിനിമാസ്വാദകർ പ്രതിഷേധങ്ങള്‍ പങ്കുവയ്‌ക്കുന്നുണ്ട്.

‘ശിവകുമാർ പൊതുപരിപാടിയില്‍ ചെയ്തത് വളരെ മോശമായ പ്രവൃത്തിയാണ്. ഇത് നിങ്ങളുടെ കുടുബത്തിന് ആരാധകർ നല്‍കുന്ന മര്യാദ നഷ്ടപ്പെടുത്തും.’ പിതാവിനെ ഇനിയെങ്കിലും നിലയ്‌ക്ക് നിർത്തണമെന്നും ആരാധകർ കാർത്തിയേയും സൂര്യയേയും ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button