ഭക്തിനിർഭരമായ ആറ്റുകാൽ പൊങ്കാലയിൽ ഇത്തവണയും പങ്കെടുത്ത സന്തോഷം പങ്കിട്ട് നടി ആനി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആനി സ്വന്തം വീട്ടിലാണ് പൊങ്കാല ഇടുന്നത്. അതിനുള്ള കാരണം പറയുകയാണ് നടി ആനി.
read also: ‘ജസ്റ്റ് വാവ്’: മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ട ഉദയനിധി സ്റ്റാലിന് അത്ഭുതം!
‘ഇത്തവണയും എല്ലാ പ്രാവശ്യത്തെയും പോലെ 9 കൂട്ട് കൊണ്ടുള്ള പൊങ്കാലയിട്ടു. ഏട്ടന്റെ അമ്മയാണ് അത് പഠിപ്പിച്ചത്. ഞാൻ ഓരോ കൊല്ലവും ദേവിയുടെ നിശ്ചയം എന്ന രീതിയിലാണ് പൊങ്കാല ഇടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീട്ടിലാണ് പൊങ്കാല ഇടുന്നത്. അടുത്ത കൊല്ലം ദേവിയുടെ നിശ്ചയം ആറ്റുകാല്‍ നടയില്‍ ഇടാനാണെങ്കില്‍ ഞാൻ അവിടെയിടും. കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ആറ്റുകാലില്‍ പോയി പൊങ്കാല ഇടാറുണ്ട്. എന്നാല്‍, കൊറോണ വന്നതിന് ശേഷം ആറ്റുകാലില്‍ പോകാറില്ല. അമ്മയ്‌ക്ക് പ്രായമായതിനാലാണ്. രണ്ട് വർഷം മുമ്ബായിരുന്നു അമ്മ മരിച്ചത്. ഇപ്പോഴും അമ്മ എന്റെ കൂടെയുണ്ടെന്ന ഉറപ്പിലാണ് പൊങ്കാല ഇടുന്നത്.’- ആനി പറഞ്ഞു
Post Your Comments