Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWSTV Shows

ആദ്യപൊങ്കാല ചിത്രങ്ങളുമായി നടി മഞ്ജു: ഇത് വരെ ഇവിടെ ഉണ്ടായിരുന്നില്ലേയെന്ന് വിമർശനം

ആറ്റുകാലമ്മക്ക് എന്റെ ആദ്യ പൊങ്കാല

ആറ്റുകാലില്‍ ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് പൊങ്കാലയര്‍പ്പിച്ചത്. നടിമാരായ ആനിയും ചിപ്പിയും കൃഷ്ണപ്രഭയും അനുമോളും അടക്കം ഒട്ടനവധി താരസുന്ദരിമാർ പൊങ്കാല അർപ്പിക്കാൻ എത്തിയിരുന്നു. ഇപ്രാവശ്യം അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തിയവരില്‍ സിനിമാ-സീരിയല്‍ താരം മഞ്ജു പത്രോസുമുണ്ടായിരുന്നു.

പൊങ്കാല ഇട്ടതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ മഞ്ജു പങ്കുവെച്ചിരുന്നു. ‘ദേവി മഹാമായേ… ആറ്റുകാലമ്മക്ക് എന്റെ ആദ്യ പൊങ്കാല’ എന്ന തലക്കെട്ടോടെയാണ് മഞ്ജു പത്രോസ് ആദ്യമായി ആറ്റുകാല്‍ പൊങ്കാല അർപ്പിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടത്.

read also: അത് ഗുണ കേവ്സ് അല്ല, പെരുമ്പാവൂരിലെ ഒരു ഗോഡൗൺ ആണ്! അജയൻ ചാലിശ്ശേരി

ആദ്യത്തെ പൊങ്കാലയെന്ന് തലക്കെട്ട് നല്‍കിയിരുന്നതിനാല്‍ ഇത്രയും നാള്‍ കേരളത്തില്‍ അല്ലായിരുന്നുവോ എന്നാണ് ചിലർ മഞ്ജുവിനെ പരിഹസിച്ച്ത്. ആഗ്രഹങ്ങള്‍ സഫലമാക്കാനുള്ള പൊങ്കാല എന്നാണല്ലോ കണ്ടത്… സുനിലില്‍ നിന്നും ഡിവോഴ്സാണോ ഉദ്ദേശിക്കുന്നത്. മീഡിയയില്‍ കാണുന്നതുകൊണ്ട് ചോദിച്ചതാണ് എന്നും ക്രിസ്ത്യാനികള്‍ പൊങ്കാല ഇടുമോ? ഇതില്‍ എന്തെങ്കിലും സമാധാനം കണ്ടെത്തുന്നുണ്ടെങ്കില്‍ നല്ലത്. ഒരു പരീക്ഷണമാകരുത് എന്നിങ്ങനെയും കമന്റുകളുണ്ട്. പൊങ്കാലയ്ക്കാണോ ഫോട്ടോഷൂട്ടിനാണോ പോയതെന്നും ചില പരിഹാസങ്ങൾ ഉയർന്നു.

shortlink

Related Articles

Post Your Comments


Back to top button