ഇന്ത്യന്‍ സിനിമയില്‍ തന്നെ 50 കോടി നേടിയ ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം എന്ന റെക്കോർഡ് ഇട്ട് മമ്മൂട്ടിയുടെ ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗ ഫെബ്രുവരി 15നാണ് റിലീസ് ചെയ്തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിൽ ഇറങ്ങിയ ഒരു പരീക്ഷണ ചിത്രം ആയിരുന്നിട്ട് കൂടി ഭ്രമയുഗം വെറും 10 ദിവസം കൊണ്ട് 50 കോടി നേടിയെന്നത് ചെറിയ കാര്യമല്ല. ചിത്രത്തിന്‍റെ നേട്ടത്തിനൊപ്പം മമ്മൂട്ടിയും മലയാളത്തില്‍ പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്ന് വര്‍ഷം 50 കോടി കലക്ഷന്‍ നേടിയ ആദ്യമലയാള നടന്‍ എന്ന റെക്കോര്‍ഡാണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുകയാണ്.
ഫെബ്രുവരി 15 ന് ലോകമെമ്പാടും ചിത്രത്തിന്‍റെ മലയാളം പതിപ്പ് റിലീസ് ചെയ്യപ്പെട്ടിരുന്നു. മലയാളികള്‍ക്ക് പുറമെ മറുഭാഷാ പ്രേക്ഷകരില്‍ നിന്നും മലയാളം പതിപ്പിന് സ്വീകാര്യത ലഭിച്ചിരുന്നു. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് മലയാളം പതിപ്പ് മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയത്. പിന്നീടാണ് നിര്‍മ്മാതാക്കള്‍ ഇതരഭാഷാ പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകളുടെ റിലീസ് ഇന്നലെയായിരുന്നു. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് മാത്രം ആന്ധ്രയിലെ 94 തിയറ്ററുകളിലാണ് എത്തിയിരിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് ഇതുതന്നെ ഒരു നേട്ടമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ മലയാള സിനിമയുടെ റിലീസ് സാധാരണമാണെങ്കിലും അത് മലയാളികളെ മാത്രം ഉദ്ദേശിച്ചുള്ള റിലീസ് ആണ്. മറുഭാഷയില്‍ ഇത്രയും സ്ക്രീന്‍ കൗണ്ടോടെയുള്ള റിലീസ് അപൂര്‍വ്വമാണ്.
ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ എന്നാണ് മറ്റൊരു പ്രത്യേകത. 17-ാം നൂറ്റാണ്ടിലെ മലബാര്‍ ആണ് സിനിമയുടെ പശ്ചാത്തലം. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ പാണനായി അര്‍ജുന്‍ അശോകനും പാചകക്കാരനായി സിദ്ധാര്‍ഥ് ഭരതനും എത്തുന്നു. അമാല്‍ഡ ലിസും മണികണ്ഠനുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
Post Your Comments