താന്‍ പറയുന്ന പല കാര്യങ്ങളും വളച്ചൊടിക്കപ്പെടുന്നതിനെ പറ്റി സീരിയല്‍ താരം ജിഷിൻ മോഹൻ. സീരിയൽ ടുഡേ മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
അഭിനേതാവ് എന്നതിലുപരി മറ്റുള്ളവരെ സഹായിക്കാന്‍ താൻ ഒരുപാട് ശ്രമിക്കാറുണ്ടെന്ന് ജിഷിന് പറയുന്നു. കൊവിഡ് കാലത്ത് എല്ലാ സീരിയല്‍ താരങ്ങള്‍ക്കും വേണ്ടി സഹായം അഭ്യാര്‍ഥിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് എഴുതിയിരുന്നു. അതിനുള്ള മറുപടിയും എനിക്ക് കിട്ടിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇളവുകളൊക്കെ പ്രഖ്യാപിച്ചതെന്നും ജിഷിന് പറയുന്നു.
പക്ഷേ അതിന്റെ പേരില്‍ കുറേ പഴികള്‍ കേള്‍ക്കേണ്ടി വന്നു. ജിഷിന് അവന്റെ ആവശ്യമല്ലേ പറഞ്ഞത്. എല്ലാവരുടെയും കാര്യം പറഞ്ഞില്ലല്ലോ എന്നൊക്കെയാണ് ചിലരുടെ അഭിപ്രായം. ഞാന്‍ എന്റെ തൊഴിലുമായി ബന്ധപ്പെട്ട കാര്യമല്ലാതെ ബാക്കിയുള്ളവരുടെ തൊഴിലിനെ പറ്റി എങ്ങനെ പറയാനാണെന്ന് നടന് ചോദിക്കുന്നു.
ഞാനങ്ങനെ ഇടപ്പെട്ടത് ആളുകള്‍ക്ക് ഇഷ്ടപ്പെടാതെ വന്നതിന്റെയും മോശം കമന്റുകള്‍ വന്നതിനെ കുറിച്ചും ജിഷിന് വ്യക്തമാക്കിയിരിക്കുകയാണ്. ‘അതിന് തൊട്ട് മുന്‍പായി ഞാന്‍ ഒരു കാര്‍ വാങ്ങിയിരുന്നു. വീട്ടിലേക്കുള്ള പുതിയ വണ്ടി ലോണൊക്കെ എടുത്ത് വാങ്ങിയതാണ്. എന്നാല്‍ അതൂടി കണ്ടതോടെ ഓ ഇവനാണോ പൈസ ഇല്ലാത്തത് എന്നായി ആളുകളുടെ ചോദ്യം. എന്നാല്‍ അതിന്റെ ഒക്കെ ലോണ്‍ അടയ്ക്കാന്‍ പൈസ ഇല്ലാത്തത് കൊണ്ടാണ് ജോലി എടുക്കാനുള്ള സാഹചര്യം ചോദിക്കുന്നത്. വാ തുറന്ന് എന്ത് പറഞ്ഞാലും അതിനെ രണ്ടായി വളച്ചൊടിക്കാന്‍ സാധിക്കുമെന്നും ജിഷിൻ പറയുന്നു.
ഞാന്‍ പറയുന്നൊരു കാര്യം കേള്‍ക്കുന്നവര്‍ വേറൊരു സെന്‍സില്‍ ആയിരിക്കും എടുക്കുക. അങ്ങനൊരു അനുഭവത്തെ പറ്റിയും ജിഷിന് സൂചിപ്പിച്ചു. മുന്‍പൊരു അഭിമുഖത്തില്‍ ഞാനൊരു കാര്യം പറഞ്ഞിരുന്നു.
‘റേപ്പ് ചെയ്യാന്‍ വരുമ്പോള്‍ ഒരു പെണ്‍കുട്ടിയ്ക്ക് തടുക്കാന്‍ പറ്റുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അപ്പോള്‍ അഭിമുഖം എടുക്കാന്‍ വന്ന കുട്ടി തിരികെ ചോദിച്ചത് അതിന് സമ്മതിച്ച് കൊടുക്കും എന്നാണോ ചേട്ടന് ഉദ്ദേശിച്ചതെന്ന്. അതോടെ അതിന് അങ്ങനൊരു ഉദ്ദേശ്യം ഉണ്ടോ? എങ്കില്‍ ആ പറഞ്ഞത് ഒഴിവാക്കാനാണ് താന്‍ പറഞ്ഞതെന്നും ജിഷിന് കൂട്ടിച്ചേര്‍ക്കുന്നു. അത്തരത്തില്‍ നമ്മള് പറയുന്നതല്ല ആളുകള്‍ മനസിലാക്കുന്നത്. ഓരോരുത്തരും അവരുടെ മെന്റാലിറ്റി അനുസരിച്ച് മറുപടി തരുന്നത് അങ്ങനെയായിരിക്കും. അവന് പറഞ്ഞത് ഇങ്ങനെയാണെന്ന് വളച്ചൊടിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇപ്പോള്‍ ഞാന്‍ പറഞ്ഞ ഈ കാര്യങ്ങള്‍ പോലും വേറൊരു തരത്തിലായിരിക്കും പുറത്ത് വരികയെന്നും താരം പറയുന്നു.
Post Your Comments