GeneralLatest NewsMollywoodNEWSWOODs

‘ഈ ദിവസം മാത്രമല്ല എനിക്ക് മിസ് ചെയ്യുന്നത്’: അമ്മയെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതൻ

ലളിതാമ്മ എന്നും ഞങ്ങളുടെ ഓർമകളില്‍ ഉണ്ട്

മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിത വിടപറഞ്ഞിട്ട് രണ്ടാണ്ട്. ഈ ദിവസം മാത്രമല്ല അമ്മയെ മിസ് ചെയ്യുന്നതെന്നു കെപിഎസി ലളിതയുടെ മകനും നടനുമായ സിദ്ധാർത്ഥിന്റെ പോസ്റ്റ്. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

ലളിതാമ്മ എന്നും ഞങ്ങളുടെ ഓർമകളില്‍ ഉണ്ട്  എന്നായിരുന്നു ഒരാളുടെ കമന്റ്. സിദ്ധാർഥ് ലളിത ഭരതൻ, ഇങ്ങനെ വിളിക്കാൻ ആണ് എനിക്ക് നിങ്ങളെ ഇഷ്ടം. രണ്ടു മഹാന്മാരുടെ മകൻ- എന്നായിരുന്നു മറ്റൊരു കമന്റ്. 2022 ഫെബ്രുവരി 22നാണ് കെപിഎസി ലളിത വിടപറഞ്ഞത്.

read also: ലേബർ റൂമിലും ഡാൻസ് കളിച്ചോണ്ട് പോകുവോ എന്ന് ചോദിച്ചവർക്ക് മറുപടി: നിറവയറിൽ ലേബർ റൂമിനു മുൻപിൽ നടി ലക്ഷ്മിയുടെ ഡാൻസ്

മമ്മൂട്ടിയുടെ ഭ്രമയുഗമാണ് സിദ്ധാർത്ഥിന്റെ അവസാന ചിത്രം. ഭ്രമയുഗത്തിലെ തകർപ്പൻ അഭിനയം കാണാൻ അമ്മ ഇല്ലല്ലോ എന്ന വിഷമം എനിക്ക് തോന്നി എന്നായിരുന്നുവെന്നും ഒരു ആരാധകൻ പോസ്റ്റിന് സിദ്ധാർഥ് മറുപടിയായി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button