Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWSTV Shows

ലേബർ റൂമിലും ഡാൻസ് കളിച്ചോണ്ട് പോകുവോ എന്ന് ചോദിച്ചവർക്ക് മറുപടി: നിറവയറിൽ ലേബർ റൂമിനു മുൻപിൽ നടി ലക്ഷ്മിയുടെ ഡാൻസ്

നിരവധി പേരാണ് ലക്ഷ്‍മിയുടെ റീല്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്

കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി ലക്ഷ്‍മി. ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് താരം. നടിയുടെ ഭർത്താവ് അസർ മുഹമ്മദ് തന്നെയാണ് വീണ്ടും ഒരു കുഞ്ഞിന്റെ മാതാപിതാക്കളായിയെന്നും ആൺകുഞ്ഞാണ് പിറന്നതെന്നും ആരാധകരെ അറിയിച്ചത്. എന്നാൽ, ഇപ്പോൾ ചർച്ചയാകുന്നത് നടി ലക്ഷ്‍മിയുടെ ഒരു റീല്‍ വീഡിയോയാണ്.

നിറവയറില്‍ ലക്ഷ്‍മി റീല്‍സ് വീഡിയോകളും ഫോട്ടോകളുമൊക്കെയായി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. അതിനു കളിയാക്കിയവർക്ക് മറുപടിയായി ലേബർ റൂമിലേക്ക് കയറുന്നതിന് മുമ്പ് മോഹൻലാല്‍ നായകനായ പ്രജയിലെ ചന്ദനമണി സന്ധ്യകള്‍ക്ക് എന്ന ഗാനത്തിന് ഡാൻസ് ചെയ്‍ത റീല്‍ വീഡിയോ പങ്കുവെച്ച ശേഷമാണ് ലക്ഷ്‍മി പ്രസവിക്കാൻ കയറിയത്.

read also: മലയാളത്തിന്റെ പ്രിയനടൻ കവിരാജ് ഇപ്പോള്‍ ക്ഷേത്രപൂജാരി!! ചിത്രങ്ങൾ വൈറലായതിനു പിന്നാലെ വിമർശനം

ലേബർ റൂമിലേക്ക് കയറുമ്പോള്‍ റീൽ വീഡിയോ എടുത്തില്ലെങ്കിൽ എങ്ങനാ ശരിയാവുന്നേ, ഓ ഇനി ലേബർ റൂമിലും ഡാൻസ് കളിച്ചോണ്ട് പോകുവോ എന്ന് എന്നോട് ചോദിച്ചവർക്കുള്ളതാണ് ഈ റീൽ. ആ ഡൗട്ടങ്ങ് തീർന്നല്ലോ അല്ലേ?. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി പറഞ്ഞുമാണ് ലേബർ റൂമിന് മുമ്പിൽ നിന്നുള്ള ഡാൻസ് വീഡിയോ പങ്കിട്ടത്. ഭർത്താവ് അസറാണ് ലക്ഷ്‍മിക്ക് വേണ്ടി വീഡിയോ പകർത്തിയതും.

നിരവധി പേരാണ് ലക്ഷ്‍മിയുടെ റീല്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നമിച്ചു മോളേയെന്നാണ് കൂടുതൽ പേരുടെയും കമന്റ്.

shortlink

Related Articles

Post Your Comments


Back to top button