GeneralLatest NewsMollywoodNEWSWOODs

മലയാളത്തിന്റെ പ്രിയനടൻ കവിരാജ് ഇപ്പോള്‍ ക്ഷേത്രപൂജാരി!! ചിത്രങ്ങൾ വൈറലായതിനു പിന്നാലെ വിമർശനം

കാവിധരിച്ച്‌ ഒരു കുടുമിയൊക്കെ കെട്ടി ക്ഷേത്ര പരിസരത്ത് കൂടി നടന്നുപോകുന്ന കവിരാജ്

ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി ശ്രദ്ധ നേടിയ താരമാണ് കവിരാജ്. നിറം, കല്യാണരാമൻ, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ, രണ്ടാം ഭാവം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ആരാധകർ ഇന്നും ഓർമ്മിക്കുന്നുണ്ട്. ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സസ്നേഹം എന്ന സീരിയളിലും പ്രധാന വേഷം ചെയ്ത കവിരാജ് ഇപ്പോൾ അഭിനയത്തിൽ സജീവമല്ല. താരം ക്ഷേത്രപൂജാരിയായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കവിരാജിന്റെ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കാവിധരിച്ച്‌ ഒരു കുടുമിയൊക്കെ കെട്ടി ക്ഷേത്ര പരിസരത്ത് കൂടി നടന്നുപോകുന്ന കവിരാജിനെയാണ് വീഡിയോയില്‍ കാണാൻ സാധിക്കുക. എന്നാല്‍ ഏതാണ് ക്ഷേത്രമെന്നത് വ്യക്തമല്ല. ‘അമ്പതോളം സിനിമകള്‍ ചെയ്ത നടൻ കവിരാജ് ഇപ്പോള്‍ ക്ഷേത്രപൂജാരി. കല്യാണരാമൻ സിനിമ കണ്ടവരാരും ഇദ്ദേഹത്തെ മറക്കാനിടയില്ല. കവിരാജ് ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന ജീവിതവേഷം പൂജാരിയുടേത്’- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

read also: ‘നടി അപര്‍ണ ഗോപിനാഥിന് സംഭവിച്ചത് എന്താണ്?’; ആശങ്കയോടെ സോഷ്യൽ മീഡിയ, മറുപടിയുമായി താരം

വീ‍ഡിയോയ്ക്ക് വലിയ സ്വീകാര്യത സോഷ്യല്‍മീ‍ഡിയയില്‍ ലഭിച്ചുവെങ്കിലും കവിരാജിനെ പരിഹസിച്ചും ചിലർ രംഗത്തെത്തി. ക്ഷേത്രപൂജാരിയായി ജോലി ചെയ്യുന്നുവെന്നതിനെ ചുറ്റിപ്പറ്റിയാണ് വിമർശനങ്ങള്‍ ഏറെയും.

‘നല്ല ലാഭമുള്ള ബിസിനസല്ലേ..?, ഇന്ന് നിലവില്‍ കിട്ടാവുന്നതില്‍ പറ്റിയ ബിസിനസ് ഇത് തന്നെയാണ്, ഇതിലും വലിയ ബിസിനസ് വേറെ ഇല്ലെന്ന് അയാള്‍ക്ക് അറിയാം, മിക്ക സിനിമയിലും വില്ലനായാണ് ഇദ്ദേഹത്തെ കണ്ടിട്ടുള്ളത് അതിന്റെ പ്രായശ്ചിത്തമാവും ഈ സന്യാസി ജീവിതം. പണ്ടത്തെ വില്ലന്മാരുടെ വാഹനമായ ഒമിനി ഇപ്പോള്‍ ആംബുലൻസായി മാറിയതുപോലെ’- എന്നെല്ലാമാണ് വിമർശിച്ച്‌ വന്ന കമന്റുകള്‍.

shortlink

Post Your Comments


Back to top button