CinemaLatest NewsMovie Gossips

കാണാതായ എന്റെ ഇയർ ഫോൺ കണ്ടെത്തിയത് മരിച്ചുപോയ എന്റെ സഹോദരൻ! നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ സഹോദരിയുടെ വെളിപ്പെടുത്തൽ

ഇന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച മരണമായിരുന്നു ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെത്. നടന്റെ ഓരോ പിറന്നാളിനും ചരമവാർഷികത്തിനും അദ്ദേഹത്തിന്റെ ആരാധകർ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സുശാന്ത് തന്നോട് സംസാരിക്കാറുണ്ടെന്നാണ് സഹോദരി ശ്വേത സിംഗ് കീർത്തി വെളിപ്പെടുത്തിയിരിക്കുന്നത്.

‘അവൻ ഈ ലോകത്ത് നിന്ന് പോയെന്ന് എനിക്ക് തോന്നാറേ ഇല്ല. ഇപ്പോഴും അവൻ എന്നോട് സംസാരിക്കാറുണ്ട്. ഒരിക്കൽ എന്റെ ഇയർ ഫോൺ കാണാതെ പോയി. ഞാൻ വീട് മുഴുവൻ നോക്കി കണ്ടില്ല. പെട്ടന്ന് എന്റെ ചെവിൽ പതിഞ്ഞ അവന്റെ ശബ്ദം കേട്ടു. ദീദി ഇയർ ഫോൺ മുറിയിൽ കർട്ടന്റെ പുറകിൽ ഉണ്ട്. പോയി നോക്ക്. അവൻ പറഞത് പോലെ അത് അവിടെ തന്നെ ഉണ്ടായിരുന്നു’, ശ്വേത ഒരു ബോളിവുഡ് മാധായമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

2020 ജൂൺ 14 നാണ് സുശാന്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button