CinemaLatest NewsMovie Gossips

മിമിക്രിയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍, മലയാളത്തിന്റെ ചിരിക്കുടുക്ക: ആ ചിരിക്ക് മരണമില്ല !

നടിയും അവതാരകയുമായ സുബി സുരേഷിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. മിമിക്രിയിലെ പുരുഷാധിപത്യം തകർത്ത ലേഡി സൂപ്പർസ്റ്റാർ ആണ് സുബി. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 22നാണ് സുബി മരണപ്പെടുന്നത്.

കരൾ‌ മാറ്റി വയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. ഇതിനിടെ അപ്രതീക്ഷിതമായി മഞ്ഞപ്പിത്തവും വന്നു. ഇത് ഭേദമായ ശേഷം ശസ്ത്രക്രിയ നടത്താനിരിക്കെയാണ് മരണം സംഭവിച്ചത്. ജീവിതത്തിലെ വലിയ സന്തോഷങ്ങളിൽ ഒന്നായ വിവാഹം തീരുമാനിച്ചിരുന്ന സമയത്ത് ആയിരുന്നു സുബി വിട പറഞ്ഞത്. മരിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് മോശമായ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സുബി തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ശരീരവേദന, നെഞ്ചുവേദന, ഗ്യാസ്ട്രിക് പ്രശ്‌നം, ആഹാരം കഴിക്കാൻ പറ്റാത്ത രീതിയിൽ ഛർദിയും ഉണ്ടായിരുന്നതായി സുബി പറഞ്ഞിരുന്നു. തൈറോയിഡും പാൻക്രിയാസിൽ ഒരു സ്റ്റോണും കൂടാതെ, മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ തന്റെ ശരീരത്തിൽ കുറവാണെന്നും സുബി വ്യക്തമാക്കിയിരുന്നു. സുബിയുടെ മരണം ഏല്പിച്ച ആഘാതത്തിൽ നിന്നും ഇന്നും സഹപ്രവർത്തകരും ആരാധകരും മുക്തരായിട്ടില്ല.

അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ സജീവമാകുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

തന്റെ സുഖത്തെ കുറിച്ച് സുബി മരിക്കും മുൻപ് പറഞ്ഞത്;

‘ഞാൻ ഒന്ന് വർക് ഷോപ്പിൽ കയറി’ എന്ന് പറഞ്ഞുകൊണ്ട് ആണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ചത്. പിന്നാലെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയിൽ തന്റെ അസുഖത്തെ കുറിച്ച് സുബി മനസ് തുറക്കുന്നുണ്ട്. എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് ‘വർക് ഷോപ്പിൽ’ ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ലെന്നാണ് താരം പറയുന്നത്. ഷൂട്ടിന് പോകേണ്ടിയിരുന്നതിന്റെ തലേദിവസമാണ് വയ്യാതാകുന്നത്. നെഞ്ചുവേദനയും ശരീരവേദനുമായിരുന്നു. ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. ഇളനീർ വെള്ളം കുടിച്ചപ്പോഴേക്കും ഛർദ്ദിച്ചു. നെഞ്ചു വേദന അധികമായപ്പോൾ ക്ലിനിക്കിൽ പോയി ഇസിജി എടുത്തിരുന്നുവെങ്കിൽ അതിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ പൊട്ടാസ്യം കുറവാണെന്നും അതിന് കഴിക്കാൻ മരുന്ന് തരികയും ചെയ്തിരുന്നു. പക്ഷെ താൻ ആ മരുന്ന് കഴിച്ചിരുന്നില്ല. വർക്ക് ഒഴിവാക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൈസയ്ക്ക് വേണ്ടിയല്ല വെറുതെ ഇരിക്കാൻ പറ്റാത്തത് കൊണ്ടാണ്. കൊറോണക്കാലത്ത് കുറേക്കാലം വീട്ടിൽ ഇരുന്ന് മടുത്തിരുന്നു. ആ സമയത്ത് മരുന്നോ ഭക്ഷണമോ ശ്രദ്ധിക്കില്ല.

ഭക്ഷണം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചാൽ പോലും കഴിക്കാറില്ല. തോന്നുമ്പോൾ മാത്രമാണ് കഴിക്കുന്നത്. എന്നാൽ ആ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്. ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തിൽ കുറഞ്ഞു. അതുകാരണം പത്ത് ദിവസത്തോളം ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു. മഗ്നീഷ്യം ശരീരത്തിൽ കയറ്റുന്നത് വലിയ പ്രശ്‌നമല്ലെങ്കിലും പൊട്ടാസ്യം കയറ്റുമ്പോൾ ഭയങ്കര വേദനയാണ്. ഇതിന് പുറമെ പാൻക്രിയാസിൽ കല്ല് ഉണ്ട് പക്ഷെ നിലവിലെ സാഹചര്യത്തിൽ അത്ര പ്രശ്‌നമല്ല. എന്നാൽ ഇതേ രീതിയിൽ മുന്നോട്ട് പോയാൽ ചിലപ്പോൾ പ്രശ്‌നമായേക്കാം. മരുന്ന് കഴിച്ചിട്ട് മാറിയില്ല എന്നുണ്ടെങ്കിൽ കീ ഹോൾ ചെയ്ത് നീക്കേണ്ടി വരും. പിന്നെ തൈറോയിഡിന്റെ പ്രശ്‌നമുണ്ട്. ആ മെഡിസിനും ഞാൻ കൃത്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇനി മുതൽ അതും ശ്രദ്ധിക്കണണം.’.

shortlink

Related Articles

Post Your Comments


Back to top button