തിരുവനന്തപുരം: സീരിയല്‍ നടന്‍ കാര്‍ത്തിക് പ്രസാദിന് വാഹന അപകടത്തില്‍ പരിക്ക്. സീരിയല്‍ അഭിനയം കഴിഞ്ഞ് തിരിച്ച് നടന്ന പോകുകയായിരുന്ന നടനെ കെഎസ്‌ആര്‍ടിസി ബസ് പുറകില്‍ നിന്ന് ഇടിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് അബോധാവസ്ഥയിലായ കാര്‍ത്തിക് പ്രസാദിനെ അവിടെ കൂടിയ ആളുകള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ പ്രസാദിന് നടത്തി.
തലയ്ക്കും കാലിനും പൊട്ടലുണ്ട്. മുഖത്ത് ചെറിയ പരിക്കുകള്‍ ഉള്ളതിനാല്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട്. ശസ്ത്രക്രിയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് നടനെ മാറ്റും.
കാലില്‍ ഉണ്ടായ പരുക്ക് ഗുരുതരമായതിനാല്‍ കുറച്ചുനാളത്തേക്ക് മൗനരാഗം സീരിയലില്‍ നിന്നും താരം വിട്ടുനില്‍ക്കുമെന്നും അറിയിച്ചു. മൗനരാഗം സീരിയലില്‍ ബൈജു എന്ന തമാശക്കാരനായ കഥാപാത്രത്തെയാണ് കാര്‍ത്തിക് പ്രസാദ് അവതരിപ്പിക്കുന്നത്.
Post Your Comments