തെന്നിന്ത്യൻ പ്രിയതാരം രമ്യ കൃഷ്ണൻ മലയാളികൾക്കും സുപരിചിതയാണ്. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് പിരിയുന്നുവെന്നാണ്. 2003 ജൂണ്‍ 12ന് തെലുങ്ക് സംവിധായകനായ കൃഷ്ണ വംശിയെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. രമ്യ കുറച്ച് നാളുകളായി ഭർത്താവുമായി വേർപിരിഞ്ഞാണ് താമസമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കൃഷ്ണ വംശി നിലവില്‍ ഹൈദരാബാദിലാണ് താമസം. സിനിമയ്ക്കും നല്ല കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നൽകുന്ന രമ്യ ഇപ്പോള്‍ ചെന്നൈയിൽ ആണ് താമസം. ഭർത്താവ് പ്രശസ്തനായ സംവിധായകനാണെങ്കിലും രമ്യ അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. രമ്യയെ തന്റെ സിനിമകളില്‍ അഭിനയിപ്പിക്കുന്നതിനോട് യോജിപ്പില്ലാത്തയാളാണ് കൃഷ്ണ വംശി.
Post Your Comments