ചെക്ക് കേസില്‍ പ്രമുഖ ബോളിവുഡ് സംവിധായകന് രാജ്കുമാര് സന്തോഷിക്ക് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. വ്യവസായി അശോക് ലാല്‍ കൊടുത്ത കേസിൽ ജാംനഗറിലെ ഒരു കോടതിയാണ് സംവിധായകന് ശിക്ഷ വിധിച്ചത്.
രാജ്കുമാര് സന്തോഷിയുടെ ഒരു ചിത്രത്തിനുവേണ്ടി അശോക് ലാല്‍ ഒരു കോടി രൂപ മുടക്കിയിരുന്നു. എന്നാൽ ഇത് മടക്കി നല്കുന്നതിലേക്കായി 10 ലക്ഷത്തിന്റെ 10 ചെക്കുകള്‍ സംവിധായകന് നല്‍കിയത് ബാങ്കിൽ നിന്നും മടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് കേസ്. ഇക്കാര്യം അറിയിക്കാനായി സംവിധായകനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും അശോക് ലാലിന്റെ അഭിഭാഷകനായ പിയൂഷ് ഭോജനി പറയുന്നു. തുടര്‍ന്നാണ് അശോക് ലാല്‍ കോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയോടൊപ്പം അശോക് ലാലിന് നല്‍കേണ്ട തുകയുടെ ഇരട്ടി, അതായത് രണ്ട് കോടി മടക്കി നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
Post Your Comments