
ഉത്തർ പ്രദേശ് പോലീസിലേക്കുള്ള കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡില്‍ നടി സണ്ണി ലിയോണിന്റെ പേരും ചിത്രവും. ഇതോടെ അഡ്മിറ്റ് കാർഡിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഫെബ്രുവരി പതിനേഴിനു കനൗജിലെ ടിർവയിലുള്ള ശ്രീമതി സോനേശ്രീ മെമ്മോറിയല്‍ ഗേള്‍സ് കോളേചില നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡാണ് ചർച്ചയാകുന്നത്. മഹോബ സ്വദേശിയായ വ്യക്തിയുടെ പേരിലുള്ള മൊബൈല്‍ നമ്പർ ഉപയോഗിച്ചാണ് പരീക്ഷാ രജിസ്ട്രേഷൻ നടത്തിയിരുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ കനൗജ് പോലീസ് അന്വേഷണം ആരംഭിച്ചു.
read also: ചിലരുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുകയാണ്: ആരാധകനോട് അല്‍ഫോണ്‍സ് പുത്രന്‍, വൈറല്‍
കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ 120-ല്‍ അധികം പേരെ സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments