CinemaInterviewsLatest NewsMovie Gossips

ഞ​ങ്ങ​ൾ സെ​പ്പറേറ്റഡ് ആ​ണ്, വി​വാ​ഹ മോ​ചി​ത​രാ​യി: ഗോ​സി​പ്പു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ജി​ഷി​ൻ മോ​ഹ​ൻ

ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ താ​ര​ങ്ങ​ളാ​യ ജി​ഷി​ൻ മോ​ഹ​നും വ​ര​ദ​യും വി​വാ​ഹ മോ​ചി​ത​രാ​യെ​ന്ന തരത്തിൽ ഗോ​സി​പ്പു​ക​ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എ​ന്നാ​ൽ ഈ ​ഗോ​സി​പ്പു​ക​ളോ​ട് ഇ​രു​വ​രും പ്ര​തി​ക​ര​ണം അ​റി​യി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ഈ ​വി​ഷ​യം സ്വ​കാ​ര്യ​മാ​ണെ​ന്നും എ​ന്തി​നാ​ണ് അ​തി​ന് മ​റു​പ​ടി ന​ൽ​കേ​ണ്ട​തെ​ന്നു​മാ​യി​രു​ന്നു ജി​ഷി​ന്‍റെ​യും വ​ര​ദ​യു​ടെ​യും പ്ര​തി​ക​ര​ണം. ഇ​തി​ന് പി​ന്നാ​ലെ വ​ര​ദ മ​ക​നൊ​പ്പം പു​തി​യ ഫ്ലാഫ്‌ളാറ്റിലേക്ക് മാ​റി താമസിച്ചത് ഏറെ അഭ്യൂഹങ്ങൾക്ക് കാരണമായി.

ഇ​പ്പോ​ഴി​താ ത​ങ്ങ​ൾ വി​വാ​ഹ​മോ​ചി​ത​രാ​യി എ​ന്ന് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജി​ഷി​ൻ മോ​ഹ​ൻ. ഒ​രു ഓ​ൺ​ലൈ​ൻ മീ​ഡി​യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ‘അ​തെ ഞ​ങ്ങ​ൾ സെ​പ്പറേറ്റഡ് ആ​ണ് വി​വാ​ഹ മോ​ചി​ത​രാ​യി’ എ​ന്ന് ജി​ഷി​ൻ വ്യ​ക്ത​മാ​ക്കിയത്. എ​ന്നാ​ൽ ഇ​തി​ന്‍റെ കാ​ര​ണ​ത്തെ കു​റി​ച്ച് ന​ട​ൻ സം​സാ​രി​ച്ചി​ട്ടി​ല്ല. വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും ത​മ്മി​ൽ കോ​ണ്ടാ​ക്ടു​ണ്ടോ മ​ക​ന്‍റെ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​റു​ണ്ടോ വി​ളി​ക്കാ​റു​ണ്ടോ എ​ന്നൊ​ക്കെ അ​വ​താ​ര​ക​ൻ ചോ​ദി​ച്ച​പ്പോ​ൾ, ആ ​വി​ഷ​യ​ത്തെ കു​റി​ച്ച് ത​നി​ക്ക് സം​സാ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​ണ് ജി​ഷി​ൻ പ​റ​ഞ്ഞ​ത്.

ഇ​തി​നി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന മ​റ്റ് ഗോ​സി​പ്പു​ക​ളോ​ടും ജി​ഷി​ൻ പ്ര​തി​ക​രി​ച്ചു. ക​ന്യാ​ദാ​നം എ​ന്ന സീ​ര​യി​ലി​ല്‍ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന നാ​യി​ക​യെ വി​വാ​ഹം ചെ​യ്തു എ​ന്ന വാ​ര്‍​ത്ത പ്ര​ച​രി​ച്ചി​രു​ന്നു. അ​ത് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കും അ​റി​യാം, സീ​രി​യ​ല്‍ ജോ​ഡി​ക​ളാ​ണ്, പ​റ​യു​ന്ന​തി​ല്‍ ക​ഴ​മ്പി​ല്ല എ​ന്ന്. എ​ന്നാ​ലും ഒ​രു മ​ന​സ്സു​ഗ​ത്തി​ന് വേ​ണ്ടി അ​വ​ര​ത് ചെ​യ്യും. ഈ ​വാ​ര്‍​ത്ത​ക​ളൊ​ക്കെ ക​ണ്ട് ഒ​രു ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച്, ഒ​രു സം​വി​ധാ​യ​ക​ന്‍ ത​ന്നോ​ട്, ‘ജി​ഷി​ന്‍ ക​ല്യാ​ണ​മൊ​ക്കെ ക​ഴി​ഞ്ഞ​ല്ലേ, ഞ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​ല്ല​ല്ലോ’ എ​ന്ന് ചോ​ദി​ച്ച​താ​യും ജി​ഷി​ന്‍ പ​റ​യു​ന്നു. ഐ​ശ്വ​ര്യ വി​വാ​ഹിത​യാ​ണ്, അ​വ​ൾ എ​നി​ക്ക് സ​ഹോ​ദ​രി​യെ​പ്പോ​ലെ​യാ​ണെ​ന്നും ജി​ഷി​ൻ പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button