ടെലിവിഷൻ സീരിയൽ താരങ്ങളായ ജിഷിൻ മോഹനും വരദയും വിവാഹ മോചിതരായെന്ന തരത്തിൽ ഗോസിപ്പുക പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ ഈ ഗോസിപ്പുകളോട് ഇരുവരും പ്രതികരണം അറിയിച്ചിട്ടില്ലായിരുന്നു. ഈ വിഷയം സ്വകാര്യമാണെന്നും എന്തിനാണ് അതിന് മറുപടി നൽകേണ്ടതെന്നുമായിരുന്നു ജിഷിന്റെയും വരദയുടെയും പ്രതികരണം. ഇതിന് പിന്നാലെ വരദ മകനൊപ്പം പുതിയ ഫ്ലാഫ്ളാറ്റിലേക്ക് മാറി താമസിച്ചത് ഏറെ അഭ്യൂഹങ്ങൾക്ക് കാരണമായി.
ഇപ്പോഴിതാ തങ്ങൾ വിവാഹമോചിതരായി എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജിഷിൻ മോഹൻ. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ‘അതെ ഞങ്ങൾ സെപ്പറേറ്റഡ് ആണ് വിവാഹ മോചിതരായി’ എന്ന് ജിഷിൻ വ്യക്തമാക്കിയത്. എന്നാൽ ഇതിന്റെ കാരണത്തെ കുറിച്ച് നടൻ സംസാരിച്ചിട്ടില്ല. വേർപിരിഞ്ഞെങ്കിലും തമ്മിൽ കോണ്ടാക്ടുണ്ടോ മകന്റെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടോ വിളിക്കാറുണ്ടോ എന്നൊക്കെ അവതാരകൻ ചോദിച്ചപ്പോൾ, ആ വിഷയത്തെ കുറിച്ച് തനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്നാണ് ജിഷിൻ പറഞ്ഞത്.
ഇതിനിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റ് ഗോസിപ്പുകളോടും ജിഷിൻ പ്രതികരിച്ചു. കന്യാദാനം എന്ന സീരയിലില്‍ കൂടെ അഭിനയിക്കുന്ന നായികയെ വിവാഹം ചെയ്തു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. അത് പ്രചരിപ്പിക്കുന്നവര്‍ക്കും അറിയാം, സീരിയല്‍ ജോഡികളാണ്, പറയുന്നതില്‍ കഴമ്പില്ല എന്ന്. എന്നാലും ഒരു മനസ്സുഗത്തിന് വേണ്ടി അവരത് ചെയ്യും. ഈ വാര്‍ത്തകളൊക്കെ കണ്ട് ഒരു ലൊക്കേഷനില്‍ വച്ച്, ഒരു സംവിധായകന് തന്നോട്, ‘ജിഷിന് കല്യാണമൊക്കെ കഴിഞ്ഞല്ലേ, ഞങ്ങളോട് പറഞ്ഞില്ലല്ലോ’ എന്ന് ചോദിച്ചതായും ജിഷിന് പറയുന്നു. ഐശ്വര്യ വിവാഹിതയാണ്, അവൾ എനിക്ക് സഹോദരിയെപ്പോലെയാണെന്നും ജിഷിൻ പറഞ്ഞു.
Post Your Comments