മരണം യാഥാർഥ്യം എങ്കിലും ഏവർക്കും പേടി സ്വപ്നം ആണ്. ആ പേടിപെടുത്തുന്ന നിമിഷത്തെ പറ്റി എഴുതി പാടാൻ ധൈര്യം കാണിച്ചിരിക്കുകയാണ്, എളമക്കര സ്വദേശിയും കൊങ്കണി സാഹിത്യകാരനും കവിയുമായ ശ്രീ.രാമാനന്ദ പ്രഭു. സാമൂഹികപ്രതിബദ്ധതയുള്ള പാട്ടുകൾ ഒരുക്കി ശ്രദ്ധേയനായ ആലപ്പുഴ സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീനേഷ് എൽ പ്രഭു ആണ് സംഗീതം .ആശയത്തിന്റെ ശക്തിയാവാം ശ്രീനേഷ് ഇതിന്റെ ഭാഗം ആവാൻ കാരണം. ഭാവപ്രധാനമായ ഈ കവിതക്ക് സംഗീതം പകരുമ്പോൾ മിതത്വം പാലിച്ചു എന്നും തൂവൽ സ്പർശം പോലെ മാത്രമേ ഉപകരണങ്ങൾ ഉപയോഗിച്ചിട്ടുള്ളൂ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീനേഷ് പറഞ്ഞിട്ടുണ്ട്.
read also: ‘ദംഗൽ’ താരം സുഹാനി ഭട്‌നാഗർ അന്തരിച്ചു: മരണം 19 ആമത്തെ വയസിൽ
അന്തിമ നിമിഷം എങ്ങനെ സുന്ദരമാക്കി മരണത്തെ പുൽകാം എന്ന് ചിന്തിപ്പിക്കുന്ന കൊങ്കണി കവിത കേൾക്കുമ്പോൾ ഭാഷ അറിയില്ലെങ്കിലും, ദൃശ്യവും കവിതയുടെ വികാരവും കൊണ്ട് കണ്ണ് നനയും. ഇടെക്കിടെ മാത്രം ഇളം കാറ്റുപോലുള്ള സംഗീതം, കവിതക്ക് മിഴിവേകി. മരണസമയത്ത്, തന്റെ സഹധർമിണി കൂടെ ഇരിക്കേണം എന്നും കൈകൾ കൊണ്ട് മൃദുവായി തന്റെ കൈകൾ തഴുകണം എന്നും ഭാര്യ ചൊല്ലുന്ന നാരായണീയം കേട്ട് കേട്ട് അന്തിമ ശ്വാസം വലിക്കണം എന്നും കവിതയിലെ നായകൻ ആഗ്രഹിക്കുന്നു.
ജീവിതത്തിലെ നല്ല ഏടുകൾ പരസ്പരം ഓർമ്മിപ്പിച്ചു കൊണ്ട് സന്തോഷത്തോടെ മരണത്തെ പ്രാപിക്കുവാൻ സജ്ജരായി അതീവ സന്തോഷത്തോടെ മരണത്തെ പുൽകാൻ ആഹ്വാനം ചെയ്യുന്ന കവിത ,വ്യത്യസ്ഥവും വികാരനിർഭരവും ആണ്.ഇതിന്റെ വിഡിയോ എഡിറ്റിംഗ് സൂരജ് പ്രഭുവും ,പ്രോഗ്രാമർ സഞ്ജു തോമസ് ജോർജും ആണ്.
Leave a Comment