മലയാളികള്‍ക്ക് സുപരിചിതയാണെങ്കിലും തമിഴിലും തെലുങ്കിലും സജീവമായി നില്ക്കുന്ന നടിയാണ് സദ. ജയം എന്ന ചിത്രത്തിലൂടെ തെലുങ്കിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. അന്യൻ എന്ന സിനിമയാണ് സദയ്ക്ക് സിനിമയിൽ പ്രേക്ഷക പ്രീതി നൽകിയത്. സദയ്ക്ക് ഇപ്പോള്‍ 38 വയസ്സായെങ്കിലും ഇപ്പോഴും അവിവാഹതയായി തുടരുകയാണ്. ഇപ്പോഴിതാ, തന്റെ ഭാവി ഭര്‍ത്താവിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സദ തുറന്നു സംസാരിച്ചിരിക്കുകയാണ്.
‘തന്റെ വിവാഹത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം തനിക്ക് മാത്രമേ ഉള്ളുവെന്നാണ്’ നടി പറയുന്നത്. ‘താനല്ലാതെ മറ്റാര്‍ക്കും തന്റെ വിവാഹത്തെക്കുറിച്ച് തീരുമാനിക്കാന്‍ അവകാശമില്ല. ഒരാളുടെ സന്തോഷത്തിന് മറ്റാരെയും ആശ്രയിക്കരുതെന്നാണ് താന്‍ ചിന്തിക്കാറുള്ളത്. തന്റെ ജീവിതത്തിന്റെ ഉദ്ദേശം എന്ന് പറയുന്നത് സന്തോഷത്തോടെ ജീവിക്കുക എന്നതാണ്. ഒരു വ്യക്തി തനിക്കൊരു പങ്കാളിയെ ആവശ്യമുണ്ടെന്ന് തീരുമാനിക്കുന്നത് അവരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട മറ്റൊരാളെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ്. അതുകൊണ്ട് തന്റെ സന്തോഷങ്ങള്‍ക്ക് മറ്റൊരാളുടെ കൂട്ട് ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് നടി സൂചിപ്പിക്കുന്നു.
അതേ സമയം വിവാഹത്തോട് താന്‍ താല്‍പര്യമില്ലെന്നല്ല. എന്നിരുന്നാലും ഭര്‍ത്താവാകാന്‍ പോകുന്ന ആളെ കുറിച്ച് ചില സങ്കല്‍പ്പങ്ങള്‍ തനിക്കുണ്ടെന്നും,’ നടി വ്യക്തമാക്കി. ‘ഭര്‍ത്താവ് തന്റെ അധ്വാനത്തില്‍ ആശ്രയിക്കുന്ന ആളായിരിക്കരുതെന്നാണ് ഒന്നാമത്തെ കണ്ടീഷന്‍. ഭര്‍ത്താവ് സമ്പന്നനാകാന്‍ പാടില്ല. സാധാരണക്കാരനായാലും അത്യാവശ്യം ജീവിക്കാനുള്ളത് മതി. മാത്രമല്ല തന്നെ ആശ്രയിക്കുന്ന ആളാവാനും പാടില്ല. മാത്രമല്ല എന്നെ പോലെ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ആളായിരിക്കണമെന്നും,’ സദ പറയുന്നു.
Post Your Comments