GeneralLatest NewsNEWS

ആരാണ് ഗായത്രി അശോക്? ‘ഫൂട്ടേജ്’ പോസ്റ്ററിലെ നടിയെ തേടി സോഷ്യൽ മീഡിയ

'ലഡു' എന്ന ചിത്രത്തില്‍ നായികയായിട്ടായിരുന്നു തുടക്കം.

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഫൂട്ടേജ്. വാലന്റൈസ് ഡേ ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടൻ വൈശാഖ് നായറിനൊപ്പം പോസ്റ്ററില്‍ കാണുന്ന നടി ഏതാണ് എന്ന അന്വേഷണമാണ് കൂടുതലായും ഉയർന്നത്.

മെമ്പർ രമേശൻ 9-ാം വാർഡ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിൽ വേഷമിട്ട ഗായത്രി അശോകാണ് നായിക. ചെന്നൈയില്‍ ഗ്രാഫിക്സ് ഡിസൈനർ ആയി ജോലി ചെയ്യുമ്പോഴാണ് ഗായത്രിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ‘ലഡു’ എന്ന ചിത്രത്തില്‍ നായികയായിട്ടായിരുന്നു തുടക്കം.

read also: മാനസിക പീഡനം താങ്ങാനാവുന്നില്ല, മക്കളെ കാണാൻ അനുവദിക്കുന്നില്ല: മുൻഭാര്യയ്‌ക്കെതിരെ മലയാളത്തിന്റെ പ്രിയതാരം

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റു ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൂട്ടേജ്’. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

shortlink

Post Your Comments


Back to top button