കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ് വരദയും ജിഷിനും. ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തി എന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ അതിനു സ്ഥിരീകരണം ഇരു താരങ്ങളും നൽകിയിരുന്നില്ല. കൂടാതെ, സ്വകാര്യ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ് ജിഷിന്‍ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.
read also: ബിജെപിയില്‍ നിന്ന് രാജിവച്ച നടി ഗൗതമി അണ്ണാ ഡിഎംകെയില്‍
ഇപ്പോഴിതാ, വരദ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം രാത്രി നടന്‍ ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ‘എന്തോ ഉണ്ടാവാന്‍ പോവുകയാണ്, എന്താണെന്ന് പറയാമോ’ എന്ന് ചോദിച്ച് ഒരു ലവ് ഇമോജിക്കൊപ്പപ്പം ലിവിങ് ടുഗെദര്‍, ഫ്രണ്ട് ഫോര്‍ ലൈഫ് എന്നിങ്ങനെയൊക്കെയുള്ള ഹാഷ് ടാഗുകളും ചേർത്ത് വരദ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയിൽ ചർച്ചയാകുകയാണ്. അതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹാരിഷിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഹാരിഷിനും ഭാര്യ ജസ്‌ന ജസ്റ്റിനും ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചുകൊണ്ട് ‘എന്നും നിങ്ങള്‍ രണ്ട് പേരും എന്റെ പ്രിയപ്പെട്ടവര്‍’ എന്ന് ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.
Post Your Comments