ഒരു കുഞ്ഞ് കുട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള സ്നേഹനിർഭരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനടുന്നു. ഗുരുവായൂരിൽ നിന്നുമുള്ളതാണ് വീഡിയോ. ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടൻ. ഇവിടെ വച്ചാണ് ഒരു കുഞ്ഞിനെ സുരേഷ് ഗോപി എടുക്കുന്നത്. താരം എടുത്തതും മാറോട് ചേർന്ന് കുഞ്ഞ് കുഞ്ഞ് കുസൃതി കാട്ടിയിരിക്കുന്ന കൊച്ചുമിടുക്കിയെ വീഡിയോയിൽ കാണാം. ശേഷം കുഞ്ഞിനെ വച്ചു തന്നെയാണ് നടൻ വിളക്ക് കൊളുത്തിയതും. ബന്ധുക്കൾ തിരികെ എടുക്കാൻ പോയപ്പോൾ അവർക്കൊപ്പം പോകാൻ കൂട്ടാക്കാതെ സുരേഷ് ഗോപിയുടെ തോളത്ത് പറ്റിക്കിടക്കുന്ന കുഞ്ഞിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്
അതേ സമയം കഴിഞ്ഞ ദിവസമായിരുന്നു 34ാം വിവാഹവാർഷികം താരം ആഘോഷിച്ചത്. ‘എന്റെ ഭാര്യയോടൊപ്പം മറ്റൊരു അദ്ഭുതകരമായ വർഷം ആഘോഷിക്കുന്നു. വിവാഹ വാർഷികാശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ. സുരേഷ് ഗോപി കുറിച്ചു. മലയാളത്തിന്റെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്.
അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ തനിക്ക് വേണ്ടി വിവാഹം ആലോചിക്കുന്നതെന്നും വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് താനും രാധികയും നേരിൽ കാണുന്നതെന്നും സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു. മഴവിൽ മനോരമയിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയുടെ ഒരു എപ്പിസോഡിലാണ് തന്റെ വിവാഹത്തെക്കുറിച്ച് അധികമാർക്കുമറിയാത്ത കാര്യം താരം വെളിപ്പെടുത്തിയത്.
1989 നവംബർ 18ാം തീയതി എന്റെ അച്ഛൻ എന്നെ ഫോൺ വിളിച്ചു. അന്ന് ഞാൻ കൊടൈക്കനാലിൽ ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിങിലാണ്. ഫോണിൽ അച്ഛൻ പറഞ്ഞത് ഇങ്ങനെ, ‘ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി മരുമകളായി ഈ പെൺകുട്ടി മതി’ നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം.’ ഇതുകേട്ട് ഞാൻ അച്ഛനോട് പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്.
Post Your Comments