
പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നതായി സൂചന. മാസങ്ങൾക്ക് ,മുൻപാണ് സിനിമ സംവിധാനം നിര്‍ത്തുന്നു എന്ന പ്രഖ്യാപനവുമായി അല്‍ഫോണ്‍സ് പുത്രൻ രംഗത്ത് എത്തിയത്. അതോടെ നിരാശയിലായ ആരാധകരെ പുതിയ റിപ്പോർട്ടുകൾ സന്തോഷിപ്പിക്കുകയാണ്.
പിറന്നാൾ ആശംസകൾ പങ്കുവച്ചതിനിടയിൽ ‘മച്ചാനെ അടുത്ത സിനിമ പൊളിക്കണ്ടേ’ എന്ന് അല്‍ഫോണ്‍സ് പുത്രന്റെ ചോദ്യത്തിന് ‘ഉറപ്പല്ലേ, പൊളിച്ചേക്കാം, എപ്പോഴേ റെഡി’ എന്നാണ് നിവിന്റെ മറുപടി. ഇതോടെ ഇരുവരുമൊരുമിച്ചുള്ള ചിത്രം ഉടനുണ്ടാകുമെന്ന തരത്തിലുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.
READ ALSO: നടൻ മിഥുന്‍ ചക്രബര്‍ത്തിക്ക് സ്ട്രോക്ക്: ആശുപത്രിയില്‍ എത്തിച്ചത് കൈകാലുകള്‍ തളര്‍ന്ന നിലയില്‍
നിവിന്‍ പോളിയും നസ്രിയയും പ്രധാന വേഷങ്ങളിലെത്തിയ നേരം , നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പ്രേമം തുടങ്ങിയ അൽഫോൻസ് പുത്രൻ ചിത്രങ്ങൾ വൻ ഹിറ്റായിരുന്നു.
Post Your Comments