തെന്നിന്ത്യൻ സുപ്പർതാരം മഹേഷ് ബാബുവിന്റെ മകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ പ്രചരിക്കുന്നതായി പരാതി. മകള്‍ സിത്താരയുടെ പേരില്‍ ഇൻസ്റ്റഗ്രാമിലാണ് വ്യാജ അക്കൗണ്ട് നിർമ്മിച്ചിരിക്കുന്നത്. ഈ അക്കൗണ്ടിലൂടെ മകളുടെ പേരില്‍ പണപ്പിരിവ് നടന്നെന്ന വിവരം ലഭിച്ചതോടെ പോലീസിൽ കുടുംബം പരാതി നൽകി. ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത അറിയിച്ചു.
read also: വീണ്ടുമൊരു താരവിവാഹം കൂടി: വരനെ പരിചയപ്പെടുത്തി നടി ഹരിത നായര്‍
ഇതിന് പിന്നില്‍ ആരാണെങ്കിലും കർശന നടപടി സ്വീകരിക്കണമെന്നും നമ്രത ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതികരിച്ച് മഹേഷ് ബാബുവും രംഗത്തെത്തി. മകളുടെ ഒഫീഷ്യല്‍ ഇൻസ്റ്റഗ്രാം അക്കൗണ്ടും മഹേഷ് ബാബു പങ്കുവച്ചു. വ്യാജ അക്കൗണ്ടുകളില്‍ വിശ്വസിക്കാതിരിക്കുക. സിത്താരയുടെ അക്കൗണ്ടാണെന്ന് കൃത്യമായി ഉറപ്പുവരുത്തിയ ശേഷം ഫോളോ ചെയ്യണം. വ്യാജ അക്കൗണ്ടില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചാല്‍ ചതിയില്‍പ്പെടരുതെന്നും മഹേഷ് ബാബു പറഞ്ഞു.
Post Your Comments