മുതിർന്ന നടനും രാഷ്ട്രീയക്കാരനുമായ മിഥുൻ ചക്രബർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിഥുൻ ചക്രവർത്തിക്ക് തലച്ചോറിലെ അസ്കിമിക് സെറിബ്രോവാസ്കുലർ ആക്സിഡൻ്റ് (സ്ട്രോക്ക്) ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
വലത് ഭാഗത്തെ കൈകാലുകള്‍ക്ക് തളർച്ച നേരിട്ട രീതിയിലാണ് മിഥുനെ ആശുപത്രിയിൽ എത്തിച്ചതെന്നും നിലവിൽ ആവശ്യമായ ചികിൽസ നൽകുന്നുണ്ടെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചു.
read also: മനസ്സ് – ട്രെയ്ലർ ബി ടി വി യിൽ റിലീസ് ചെയ്തു
കൊൽക്കത്തയിലെ അപ്പോളോ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്മെൻ്റിൽ ശനിയാഴ്ച രാവിലെ 9.40 ഓടെയാണ് വലത് മുകളിലും താഴെയുമുള്ള കൈകാലുകൾക്ക് ബലക്കുറവുണ്ടെന്ന പരാതിയുമായി കൊണ്ടുവന്നത്. ആവശ്യമായ പരിശോധനകളും മസ്തിഷ്കത്തിൻ്റെ എംആർഐ ഉൾപ്പെടെയുള്ള റേഡിയോളജി പരിശോധനകളും നടത്തി.മസ്തിഷ്കത്തിന് ഒരു അസ്കിമിക് സെറിബ്രോവാസ്കുലർ ആക്സിഡൻ്റ് (സ്ട്രോക്ക്) സംഭവിച്ചതായി കണ്ടെത്തി.ഇപ്പോൾ, അദ്ദേഹം പൂർണ്ണ ബോധത്തില്‍ തന്നെയാണ് ഉള്ളത്. ഭക്ഷണത്തോടും മരുന്നിനോടും പ്രതികരിക്കുന്നുണ്ട്. കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. ഒരു ന്യൂറോ ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് എന്നിവരുൾപ്പെടെയുള്ള ഡോക്ടർമാരുടെ ഒരു സംഘമാണ് അദ്ദേഹത്തെ നോക്കുന്നത് – ആശുപത്രി പത്ര കുറിപ്പില്‍ പറയുന്നു.
Post Your Comments