ബിഗ് ബോസ് മലയാളം പതിപ്പിൽ മത്സരാർത്ഥിയായി എത്തി ശ്രദ്ധ നേടിയ ശാലിനി വിവാഹത്തിനു ശേഷമുള്ള ജീവിതത്തിലെ സന്തോഷത്തേക്കുറിച്ച് ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. ദിലീപ് ആണ് താരത്തിന്റെ വരൻ. ഇന്ന് തന്നേക്കാള്‍ സന്തോഷത്തിലാണ് തന്റെ കുഞ്ഞും അച്ഛനമ്മമാരും എന്നാണ് ശാലിനി കുറിക്കുന്നത്.
വിവാഹശേഷം ഏറ്റവും കൂടുതല്‍ കേട്ട ചോദ്യത്തിനും താരം കുറിപ്പിൽ മറുപടി നല്‍കി. ഭർത്താവിന്റെ ആദ്യ വിവാഹമാണോ എന്നും വീട്ടുകാർ അംഗീകരിച്ചോ എന്നുമാണ് പലരും ചോദിച്ചത്. ശാലിനിയുടെ രണ്ടാം വിവാഹമായിരുന്നു ദിലീപുമായിട്ടുള്ളത്. ആദ്യ ബന്ധത്തില്‍ ഒരു കുട്ടിയും ശാലിനിക്കുണ്ട്.
read also: ഒരേയൊരു രാമനേയുള്ളു, രാമനില്ലാതെ നിലനിൽക്കാൻ പറ്റില്ലെന്ന തിരിച്ചറിവ് മാത്രം: ഹരീഷ് പേരടി
കുറിപ്പ്
ബിഗ്ഗ്‌ബോസ്സിന് ശേഷമനുഭവിക്കുന്ന സൗഭാഗ്യങ്ങളില്‍ ഒന്ന് ഈ ജീവിതം!!
എങ്ങനെയൊക്കെയോ ജീവിച്ചു തീരുമായിരുന്ന ജീവിതത്തില്‍ എന്റെ പ്രിയപ്പെട്ട നാട്ടുകാരോട് ഞാനെന്താണെന്നും കടന്നുപോവുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്നും തുറന്നു പറയുവാൻ ബിഗ്ഗ്‌ബോസ്സ് ഷോയിലൂടെ ഏഷ്യാനെറ്റ് അവസരമൊരുക്കി തന്നു. ഇന്ന് എന്നേക്കാള്‍ എന്റെ കുഞ്ഞും കൂടപ്പിറപ്പും അച്ഛനമ്മമാരും ഹാപ്പിയാണ്!!
കൂട്ടിയും കുറച്ചും മാറ്റുരച്ചും ബന്ധത്തിന് വിലയിടാതെ അനിയന്റെ ഇഷ്ടത്തിനൊപ്പം നിന്ന ഏട്ടനും ഏട്ടത്തിയമ്മയും നാലുചുറ്റും കേള്‍ക്കാൻ ഇടയുള്ളതൊന്നിനും ചെവികൊടുക്കാതെ മകളായി മകന്റെ ഭാര്യയെ സ്വീകരിക്കാൻ മുന്നോട്ട് വന്ന അമ്മയും കൂടപ്പിറപ്പുകളുമാണ് ഈ ഫ്രെയ്മുകളിലുള്ളത്.
വിവാഹവിശേഷങ്ങള്‍ ചോദിക്കുന്നതില്‍ കൂടുതല്‍ കേട്ടത്,, ഭർത്താവിന്റെ ആദ്യവിവാഹമാണോ?, വീട്ടുകാർ അംഗീകരിക്കുമോ,,? എന്നതായിരുന്നു. സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളില്‍ ഒന്ന് മാത്രം; അങ്ങിനെയാണ് ഞാനതിനെ കണ്ടത്.
Post Your Comments