
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച നയൻതാരയും അല്ലു അർജുനും തമ്മിലുള്ള പിണക്കമാണ്. അല്ലു അര്ജുന് ചിത്രത്തിലെ നായിക വേഷം നയന്‍താര ഉപേക്ഷിച്ചുവെന്ന ഒരു വാര്‍ത്ത തമിഴ് സിനിമ ലോകത്ത് പ്രചരിച്ചതിനു പിന്നാലെ പഴയ ഒരു വിവാദവും ചർച്ചയാകുന്നു. എട്ടു കൊല്ലം മുന്‍പ് തുടങ്ങിയ ഒരു പ്രശ്നത്തില്‍ നയന്‍താരയും അല്ലു അര്‍ജുനും ഇപ്പോഴും പിണക്കത്തിലാണ് എന്നാണ് വിവരം. 2016 ല്‍ ഒരു അവാര്‍ഡ് വിതരണ വേദിയിലാണ് സംഭവം നടന്നത്.
അവാര്‍ഡ് നൈറ്റില്‍ നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. അവാര്‍ഡ് നല്കാന് എത്തിയത് അല്ലു അര്ജുന് ആയിരുന്നു. നയന്‍താര വേദിയില്‍ എത്തി ആദ്യം അല്ലുവിന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങി. തുടര്‍ന്ന് സംസാരിച്ച നയന്‍താര ഈ അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകന് വിഘ്നേശ് ശിവനില്‍ നിന്നും വാങ്ങാനാണ് തനിക്ക് ആഗ്രഹം എന്ന് അറിയിച്ചു. ഉടൻ തന്നെ വിഷ്നേശ് വേദിയില്‍ എത്തി നയന്‍താരയ്ക്ക് അവാര്‍ഡ് നല്കി. ഒപ്പം തന്നെ നയന്‍സിനെ വിഘ്നേശ് ആശ്ലേഷിക്കുന്നതും കാണാം. എന്നാല്‍ പലര്‍ക്കും ഇത് അല്ലുവിനെ അപമാനിച്ചത് പോലെയാണ് തോന്നിയത്.
നയന്‍താര ഒട്ടും ബഹുമാനം ഇല്ലാത്ത കാര്യമാണ് ചെയ്തത് എന്നാണ് ആരാധകർ പറയുന്നത്. . 2022 ല്‍ വിഘ്നേശിനെ പിന്നീട് നയന്‍താര വിവാഹം കഴിച്ചു. എന്നാല്‍ ഈ അല്ലുവുമായി ഇപ്പോഴും പിണക്കത്തിലാണ് നയൻതാര എന്നാണു റിപ്പോർട്ടുകൾ.
Post Your Comments